
Hamlath Murder ഹംലത്ത് കൊലക്കേസിൽ വഴിത്തിരിവ്; പോലീസ് കസ്റ്റഡിയിലെടുത്ത അബൂബ്ബക്കർ നിരപരാധി, യഥാർത്ഥ പ്രതികൾ മോഷ്ടാക്കളായ ദമ്പതിമാർ
Hamlath Murder ഹംലത്ത് കൊലക്കേസിൽ വഴിത്തിരിവ്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി അബൂബക്കർ നിരപരാധി. മോഷ്ടാക്കളായ ദമ്പതികളാണ് കേസിലെ യഥാർതഥ പ്രതികൾ. മൈനാഗപള്ളിയിൽ നിന്നും ഇരുവരെയും പോലീസ് പിടികൂടി. ഹംലത്തിന്റെ അയൽവാസികളായിരുന്നു ഇവർ. ആലപ്പുഴ ഒറ്റപ്പനയിലാണ് ഹംലത്ത് താമസിച്ചിരുന്നത്. വീട്ടിൽ ഒറ്റയ്ക്കായിരുന്നു ഹംലത്തിന്റെ താമസം. ഹംലത്തുമായി ബന്ധമുള്ള അബൂബക്കർ കൊല നടന്ന ദിവസം രാത്രി ആ വീട്ടിൽ എത്തിയിരുന്നു. ഈ സമയത്ത് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹംലത്തിന് അബൂബക്കർ ശീതളപാനീയം നൽകുകയും അവർ ഉറങ്ങുകയും ചെയ്തു. ഈ സമയത്താണ് പ്രതികൾ ഈ വീട്ടിൽ സ്വർണാഭരണങ്ങൾ മോഷ്ടിക്കാനായി എത്തുന്നത്. അബൂബക്കർ പോയ ശേഷം പ്രതികൾ വീട്ടിനകത്തേക്ക് കടന്നു. മോഷണശ്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഹംലത്തിനെ ഇരുവരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണത്തിനായി ഇരുവരും വീട്ടിലെ വൈദ്യുതിബന്ധം വിച്ഛേദിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ മുളകുപൊടി വിതറുകയും ചെയ്തു. ഹംലത്തിന്റെ മൊബൈൽ ഫോണും കമ്മലും ഇരുവരും കൈക്കലാക്കിയിരുന്നു. ഈ മൊബൈൽ ഫോൺ ആണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. മൊബൈൽഫോൺ മറ്റൊരു സിം കാർഡ് ഇട്ട് ഇവർ ഉപയോഗിക്കാൻ ശ്രമിച്ചിരുന്നു. ഇതാണ് പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ച നിർണായക ഘടകം. ഇരുവരും പോലീസിനോട് കുറ്റസമ്മതം നടത്തി. അതേസമയം, പിടിയിലായ സ്ത്രീ അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ ചികിത്സയ്ക്കായി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)