Restaurants Closed: ‘പൊതുജനാരോഗ്യത്തിന് ഭീഷണി’; യുഎഇയിൽ റെസ്റ്റോറന്റുകളും സൂപ്പർമാർക്കറ്റും അടച്ചുപൂട്ടി

Restaurants Closed അബുദാബി ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത അബുദാബിയിലെ ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. മൂന്ന് ഭക്ഷണശാലകളാണ് അധികൃതര്‍ അടച്ചുപൂട്ടിയത്. അടച്ചുപൂട്ടിയ സ്ഥാപനങ്ങളിൽ രണ്ടെണ്ണം അബുദാബിയിലും മൂന്നാമത്തേത് അൽ ഐനിലുമാണ്. അബുദാബി എമിറേറ്റിലെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള 2008 ലെ നിയമ നമ്പർ (2) ഉം അനുബന്ധ നിയന്ത്രണങ്ങളും അവർ ലംഘിച്ചെന്ന് അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) വെള്ളിയാഴ്ച അറിയിച്ചു. സെട്ടിനാട് മൾട്ടി കുസിൻ റെസ്റ്റോറന്റ്, നസയേം അൽനിൽ പേസ്ട്രിസ് ആൻഡ് സ്വീറ്റ്സ്, ഡയമണ്ട് സിറ്റി സൂപ്പർമാർക്കറ്റ് എന്നിവയാണ് അടച്ചുപൂട്ടുന്ന ഭക്ഷണശാലകൾ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഈ മാസം ആദ്യം, ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് അൽ ദാനയിൽ സ്ഥിതി ചെയ്യുന്ന സൈഖ ഗ്രിൽ എൻ റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. അതിനുമുന്‍പ്, എമിറേറ്റിൽ അഞ്ച് റെസ്റ്റോറന്റുകളും ഒരു സൂപ്പർമാർക്കറ്റും അടച്ചുപൂട്ടിയിരുന്നു. പാക് രവി റെസ്റ്റോറന്റ്, ലാഹോർ ഗാർഡൻ ഗ്രിൽ റെസ്റ്റോറന്റ് ആൻഡ് കഫറ്റീരിയ, കരക് ഫ്യൂച്ചർ കഫറ്റീരിയ, റിച്ച് ആൻഡ് ഫ്രഷ് സൂപ്പർമാർക്കറ്റ്, സാൾട്ടി ദേശി ദർബാർ റെസ്റ്റോറന്റ്, അൽ മഖാം കോർണർ റെസ്റ്റോറന്റ് എന്നിവയായിരുന്നു അടച്ചുപൂട്ടിയ ഭക്ഷണശാലകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group