Air India Flight Emergency Landing: നാട്ടില്‍നിന്ന് യുഎഇയിലേക്ക് പറന്നുതുടങ്ങിയതിന് തൊട്ടുപിന്നാലെ യാത്ര സുഖകരമല്ലെന്ന് യാത്രക്കാര്‍, പിന്നാലെ പൈലറ്റ്….

Air India Flight Emergency Landing ഷാർജ: കൊച്ചിയില്‍നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായിറക്കി. ചൊവ്വാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി മുംബൈ വിമാനത്താവളത്തിലിറക്കിയത്. ഐഎക്‌സ് 411 നമ്പർ വിമാനമാണ് സാങ്കേതികത്തകരാർ മൂലം മുംബൈയിലിറക്കിയത്. കൊച്ചിയിൽ നിന്ന് പുലർച്ചെ 2.20നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പുലർച്ചെ നാലരയോടെയാണ് മുംബൈയിലിറക്കിയത്. വിമാനം ഇറങ്ങുന്ന സമയത്ത് ഫയർ ഫോഴ്‌സ് അടക്കമുള്ള സജ്ജീകരണങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg പറന്നുതുടങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ യാത്ര തീരെ സുഖകരമായിരുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. യാത്രക്കാരെ മുഴുവൻ മുംബൈയിലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ആറു മണിക്കൂറിന് ശേഷമാണ് ഇവർക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയത്. ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ആവശ്യസമയത്ത് ലഭിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group