
Gold Price Dubai: സ്വര്‍ണം വാങ്ങുന്നവര്‍ അറിയാന്‍, യുഎഇയില്‍ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് കുറഞ്ഞത്…
Gold Price Dubai ദുബായ്: ദുബായില്‍ ഇന്ന് (വ്യാഴാഴ്ച, മെയ് 15) രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍, സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് ഏകദേശം 10 ദിർഹമാണ് കുറഞ്ഞത്. ആഗോളതലത്തിൽ വില ഔൺസിന് 3,200 ഡോളറിൽ താഴെയായി. ദുബായ് ജ്വല്ലറി ഗ്രൂപ്പിന്റെ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച രാവിലെ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 378.5 ദിർഹമായി വ്യാപാരം നടന്നു. ബുധനാഴ്ച രാവിലെ ഇത് 388.25 ദിർഹമായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9.55 ദിർഹത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മറ്റ് വേരിയന്‍റുകളായ 22 കാരറ്റിന് 9.25 ദിര്‍ഹം കുറഞ്ഞ് 350.5 ദിര്‍ഹമായി ഇന്ന് വ്യാപാരം നടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ഇതുപോലെ, 21, 18 കാരറ്റ് സ്വര്‍ണത്തിന് 336.5, 288 ദിര്‍ഹം എന്നിങ്ങനെയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത്. സ്പോട്ട് ഗോൾഡ് ഔൺസിന് 1.5 ശതമാനം ഇടിഞ്ഞ് 3,193.34 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഡാറ്റ പുറത്തുവരുന്നതിന് മുന്‍പ്, സ്വർണം ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെഡറൽ റിസർവിന്റെ പണനയ പാതയെക്കുറിച്ചുള്ള സൂചനകൾ ഇത് നൽകുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, യുഎസ് – ചൈന വ്യാപാര സംഘർഷങ്ങളിലെ മാറ്റവും സ്വർണത്തിന്റെ ആകർഷണീയതയെ ബാധിച്ചു.
Comments (0)