Posted By saritha Posted On

Al Shindagha Corridor: സുപ്രധാന നാഴികക്കല്ല്: യുഎഇയില്‍ പുതിയ ഇടനാഴി, യാത്രാ സമയം 85 ശതമാനം കുറയും

Al Shindagha Corridor ദുബായ്: യുഎഇയില്‍ പുതിയ ഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയായതോടെ യാത്രാ സമയം 85 ശതമാനം കുറയും. ബർ ദുബായ് ഭാഗത്തുള്ള അൽ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കിയതോടെ ദുബായിയുടെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചിരിക്കുകയാണ്. ഷെയ്ഖ് റാഷിദ് റോഡിലും അൽ മിന സ്ട്രീറ്റ് ഇന്റർസെക്ഷനിലുമുള്ള അഞ്ചാമത്തെയും അവസാനത്തെയും പാലത്തിന്റെ ഉദ്ഘാടനത്തോടെ, അൽ ഗർഹൗദ് പാലത്തിൽ നിന്ന് ഇൻഫിനിറ്റി പാലത്തിലേക്കും അതിനപ്പുറത്തേക്കും തടസമില്ലാത്ത കണക്ടിവിറ്റി ആർടിഎ വിജയകരമായി തുറന്നു. ദുബായിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നിലൂടെ വേഗതയേറിയതും സുരക്ഷിതവും കൂടുതൽ കാര്യക്ഷമവുമായ യാത്രയ്ക്ക് വഴിയൊരുക്കി.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe ദുബായിയുടെ ദ്രുതഗതിയിലുള്ള നഗര വികാസത്തിനൊപ്പം മുന്നേറാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി, ബർ ദുബായ് ഭാഗത്തുള്ള അൽ ഷിന്ദഗ ഇടനാഴിയുടെ എല്ലാ അടിസ്ഥാന സൗകര്യപ്രവർത്തനങ്ങളും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) പൂർത്തിയാക്കി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ പദ്ധതി ആരംഭിച്ചത്. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സൂക്ഷ്മ മേൽനോട്ടത്തിലാണ് പദ്ധതി. ആർടിഎയുടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിപുലമായ റോഡ് ഇൻഫ്രാസ്ട്രക്ചർ സംരംഭമാണിത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *