
Expat Malayali Died: ശാരീരിക അസ്വാസ്ഥ്യം; പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു
Expat Malayali Died അബുദാബി: ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുഎഇയിൽ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി പറപ്പൂർ തെക്കെകുളമ്പ് ചോലക്കപ്പറമ്പൻ അബ്ദുൽ ലത്തീഫ് (53) ആണ് അബുദാബിയിൽ മരിച്ചത്. മുസഫ അൽ ബറഖ ഹോൽഡിങ്സ് ജീവനക്കാരനാണ്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെ മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ട് മൂന്നു മണിക്ക് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ഉമ്മു ഹബീബ. മക്കൾ: ഫിറോസ് ബാബു, മുഹമ്മദ് ഫാദിൽ. സഹോദരങ്ങൾ: സി.പി. അബ്ദുൽ മജീദ് (അബൂദബി വേങ്ങര മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ്), ഹാഷിം (അബൂദബി), അബ്ദു റഷീദ്, സൈനു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe
Comments (0)