Gold Price in UAE അബുദാബി: യുഎഇയില്‍ സ്വര്‍ണവിലയില്‍ മാറ്റം. ഇന്ന് (ജനുവരി 14, ചൊവ്വാഴ്ച) വിപണി തുറന്നപ്പോള്‍ സ്വര്‍ണവില 0.5 ദിര്‍ഹം കൂടി. 22 കാരറ്റ് സ്വര്‍ണം തിങ്കളാഴ്ച ഗ്രാമിന് 300 ദിർഹത്തിൽ താഴെ തന്നെയാണ്. യുഎഇ സമയം രാവിലെ 9 മണിക്ക്, 24 കാരറ്റ്, 22 കാരറ്റ് എന്നിവ ഒരു ഗ്രാമിന് 0.5 ദിർഹം ഉയർന്ന് യഥാക്രമം 323.75 ദിർഹത്തിലും 299.75 ദിർഹത്തിലുമാണ് വ്യാപാരം ആരംഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഗ്രാമിന് യഥാക്രമം 21 കാരറ്റ്, 18 കാരറ്റ് എന്നിവ യഥാക്രമം 290.25 ദിർഹം, 248.75 ദിർഹം എന്നീ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച സ്വര്‍ണവില ഗ്രാമിന് 2.5 ദിർഹം കുറഞ്ഞു. ആഗോളതലത്തിൽ, സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.57 ശതമാനം ഉയർന്ന് 2,673.8 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിൻ്റെ വേഗത കുറഞ്ഞതും ട്രഷറി ആദായത്തിൽ തുടർന്നുള്ള തുടർച്ചയായ ഉയർച്ചയെ കുറിച്ചും നിക്ഷേപകരുടെ ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
Related Posts

UAE Shooting: യുഎഇ പാർക്കിങ് തർക്കത്തില്‍ മൂന്ന് മരണം, പോലീസിനെ വിളിക്കുന്നതിനിടെ 11കാരന് നേരെ വെടിയുതിര്‍ത്തു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
