
ഡെലിവറി ബോക്സിൽ മൂർഖൻ പാമ്പ്, മാപ്പ് പറഞ്ഞ് കമ്പനി
ഓൺലൈനായി ഓർഡർ ചെയ്ത ആമസോൺ പാക്കേജിൽ ജീവനുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ബംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം ഉണ്ടായത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പുണ്ടായിരുന്നത്. ‘ഞങ്ങൾ രണ്ട് ദിവസം മുമ്പ് ഒരു എക്സ് ബോക്സ് കണ്ട്രോളർ ഓർഡർ ചെയ്തു. എന്നാൽ, പാക്കേജിൽ നിന്നും ലഭിച്ചത് ജീവനുള്ള പാമ്പിനെയായിരുന്നു. ഡെലിവറി ബോയ് നേരിട്ട് തന്നെയാണ് പാഴ്‌സൽ കൈമാറിയത്. സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇക്കാര്യത്തിന് ദൃക്സാക്ഷികളുമുണ്ട്’, ദമ്പതികൾ വ്യക്തമാക്കി.
സംഭവത്തിൽ ആമസോൺ ഖേദം പ്രകടിപ്പിച്ചു. വിഷയം പരിശോധിക്കുമെന്നും ദമ്പതികളുമായി ബന്ധപ്പെടുമെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ആമസോൺ കുറിച്ചു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെ കമ്പനിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
Comments (0)