
Malayali Big Ticket Millionaire e draw: ‘ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റ്’; ബിഗ് ടിക്കറ്റില്‍ ഈ മലയാളിയെ തേടിയെത്തെിയത്…
Malayali Big Ticket Millionaire e draw അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് മില്യണയര്‍ ഇ- ഡ്രോ സീരീസില്‍ വമ്പന്‍ സമ്മാനം നേടി മലയാളി. അഞ്ച് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്ന അബ്ദുല്ല സുലൈമാനാണ് വിജയിയായത്. 019362 എന്ന നമ്പറാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. ഒരു മില്യണ്‍ ദിര്‍ഹമാണ് സമ്മാനമായി നേടിയത്. അബ്ദുല്ല എല്ലാ മാസവും ടിക്കറ്റ് വാങ്ങും. ആറ് മാസമായി സൗദി അറേബ്യയിലാണ് അദ്ദേഹം താമസിക്കുന്നത്. അതിന് മുൻപ് പത്ത് വർഷത്തോളം യുഎഇയിലായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ഒറ്റയ്ക്ക് വാങ്ങിയ ടിക്കറ്റിലാണ് അബ്ദുല്ലയെ തേടി ഭാഗ്യം എത്തിയത്. നിലവിലുള്ള കടങ്ങള്‍ വീട്ടി ബാക്കി തുക കുടുംബത്തിനായി ചെലവഴിക്കാനാണ് അദ്ദേഹത്തിന്‍റെ പദ്ധതി. ജനുവരിയിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാൻ അദ്ദേഹത്തിന് അവസരമുണ്ട്. ആഴ്ച്ചതോറും നടക്കുന്ന നറുക്കെടുപ്പിൽ മില്യൺ ദിർഹവും നേടാം. മറ്റൊരു സന്തോഷവാര്‍ത്ത എന്തെന്നാല്‍, ജനുവരിയിൽ ബിഗ് വിൻ കോൺടെസ്റ്റ് തിരികെ വരുന്നു. ജനുവരി ഒന്നിനും 26നും ഇടയിൽ രണ്ടു ടിക്കറ്റുകൾ ഒറ്റ ഇടപാടിൽ വാങ്ങാം. ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനുമാകും. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് നേടാനാകുക. കാർപ്രേമികൾക്ക് BMW M440i സ്വന്തമാക്കാം. ഫെബ്രുവരി മൂന്നിനാണ് നറുക്കെടുപ്പ് നടക്കുക. ടിക്കറ്റുകൾക്ക് www.bigticket.ae സന്ദർശിക്കാം അല്ലെങ്കിൽ Zayed International Airport, Al Ain Airport എന്നിവിടങ്ങളിലെ കൗണ്ടറുകളിൽ നിന്നും വാങ്ങാം.
Comments (0)