
Air India 2025: അടുത്ത വര്‍ഷം മാറ്റങ്ങളോട് മാറ്റങ്ങള്‍; വന്‍ പ്രഖ്യാപനവുമായി എയര്‍ ഇന്ത്യ
Air India 2025 ന്യൂഡല്‍ഹി: 2025 ലേക്ക് കടക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഇതിനോടകം അടുത്ത വര്‍ഷം വമ്പന്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് എയര്‍ ഇന്ത്യ. പുതിയ പദ്ധതികളും അന്താരാഷ്ട്ര സര്‍വീസുകളിലെ പ്രധാനപ്പെട്ട അപ്ഡേറ്റുകളും നവീകരിച്ച എയര്‍ക്രാഫ്റ്റുകളും അന്താരാഷ്ട്ര റൂട്ടുകള്‍ വ്യാപിപ്പിക്കുന്നതും അടുത്ത വര്‍ഷം പ്രതീക്ഷിക്കാം. സൗത്ത്ഈസ്റ്റ് ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിലേക്ക് എയര്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രീമിയം എയര്‍ക്രാഫ്റ്റുകള്‍, യുകെയിലേക്കും യുഎസിലേക്കും നവീകരിച്ച ക്യാബിന്‍ ഇന്‍റീരിയറുകളുള്ള എ350, ബി777വിമാനങ്ങള്‍ എന്നിവ അവതരിപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A പ്രധാന അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാന ഷെഡ്യൂളുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ട് എയര്‍ ഇന്ത്യയിലെ യാത്ര കൂടുതല്‍ സൗകര്യപ്രദമാക്കും. എയര്‍ ഇന്ത്യയുടെ ഡല്‍ഹിയിലെയും മുംബൈയിലെയും ഹബ്ബുകള്‍ വഴി നോര്‍ത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, സൗത്ത്ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലേക്കുള്ള തടസരഹിതമായ യാത്ര സാധ്യമാക്കുകയും ചെയ്യും. ജനുവരി 1 മുതല്‍ ഡല്‍ഹി – ബാങ്കോക്ക് റൂട്ടില്‍ ദിവസേനയുള്ള നാലാമത്തെ വിമാന സര്‍വീസും എയര്‍ ഇന്ത്യ തുടങ്ങുമെന്നും ജനുവരി 16 മുതല്‍ ഡല്‍ഹി – ബാങ്കോക്ക് റൂട്ടിലെ എല്ലാ സര്‍വീസുകളിലും എയര്‍ ഇന്ത്യയുടെ പുനര്‍നിര്‍മ്മിച്ച എ320 നിയോ വിമാനത്തില്‍ യാത്ര ചെയ്യാമെന്നും അറിയിച്ചു. പുനര്‍നിര്‍മ്മിച്ച എയര്‍ക്രാഫ്റ്റിന്‍റെ എക്കണോമി, പ്രീമിയം എക്കണോമി, ബിസിനസ് ക്ലാസുകള്‍ എന്നീ മൂന്ന് ക്ലാസുകളും പൂര്‍ണമായും നവീകരിച്ചിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
Comments (0)