Posted By saritha Posted On

മരണത്തിന് ഉത്തരവാദികളെ കുറിച്ച് കുറിപ്പ് സുഹൃത്തിനയച്ചു; പ്രവാസി മലയാളി യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

Expat Dies in UAE റാസൽഖൈമ: പ്രവാസി മലയാളിയെ യുഎഇയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര സ്വദേശി ഷിബു തമ്പാനെ (55) യാണ് റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. നേരത്തെ റാക് ജസീറയിൽ ജോലി ചെയ്തിരുന്ന ഷിബു നിലവിൽ ദുബായിൽ ഡോക്യുമെന്റ് കൺട്രോളർ ആയി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഷിബു സുഹൃത്തിന് പണമിടപാടിന് നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങുകയും കേസിലകപ്പെട്ട് ട്രാവൽബാൻ ഉൾപ്പെടെ നേരിട്ടതിൽ കടുത്ത മാനസിക പ്രയാസത്തിലായിരുന്നെന്നാണ് സാമൂഹിക പ്രവർത്തകനിൽ നിന്ന് ലഭിക്കുന്ന വിവരം. മരണത്തിന് ഉത്തരവാദികളെ സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്. ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *