Posted By staff Posted On

Ticket Rate കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാം; ഇന്ത്യൻ നഗരങ്ങളിലേക്ക് കിടിലൻ ഓഫറിൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് വിമാന കമ്പനി

Ticket Rate മസ്‌കത്ത്: മസ്‌കത്തിൽ നിന്നും നാട്ടിലേക്ക് വരാനൊരുങ്ങുന്ന മലയാളി പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. മസ്‌കത്തിൽ നിന്ന് കോഴിക്കോട് ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്ക് 19.99 ഒമാനി റിയാൽ മുതൽ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഒമാന്റെ ബജറ്റ് എയർലൈനായ സലാം എയർ. സലാം എയറിന്റെ ‘ബ്രേക്കിങ് ഫെയർസ്’ പ്രമോഷനൽ ഓഫറിന്റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പറക്കാൻ അവസരം ലഭിച്ചിരിക്കുന്നത്. ഈ മാസം 28നുള്ളിൽ ബുക്ക് ചെയ്യുന്ന ഒക്ടോബർ ഒന്നിനും നവംബർ 30നും ഇടയിൽ യാത്ര ചെയ്യുന്നവർക്കാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭിക്കുകയെന്ന് വിമാന കമ്പനി അറിയിച്ചു. കോഴിക്കോടിന് പുറമെ, ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലേക്കും 19.99 റിയാലിന്റെ അടിസ്ഥാന നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ജിസിസി നഗരങ്ങളായ ദുബായ്, ദോഹ, ദമാം എന്നിവിടങ്ങളിലേക്കും പാക്കിസ്ഥാൻ സെക്ടറുകളിലേക്കും ഇതേ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്നതാണ്. അഞ്ച് കിലോ ഹാൻഡ് ലഗേജ് സൗജന്യമായി കൊണ്ടുപോകാൻ കഴിയുമെന്നും സലാം എയർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *