Posted By saritha Posted On

യുഎഇയില്‍ അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച്​ അധികൃതര്‍

Dubai Police ദുബായ്: അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യർഥിച്ച്​ ദുബായ് പോലീസ്​. ഖിസൈസ്​ പോലീസ്​ സ്​റ്റേഷൻ പരിധിയിലാണ്​ യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്​. ആളെ തിരിച്ചറിയുന്നതിന് ആവശ്യമായ രേഖകളൊന്നും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നില്ല. പ്രദേശത്തുനിന്ന്​ ആരെയും കാണാതായ കേസുകളും റിപ്പോർട്ട്​ ചെയ്തിട്ടില്ല. ഇതേതുടര്‍ന്ന്,​ മൃതദേഹം തിരിച്ചറിയുന്നവർ എത്രയും പെട്ടെന്ന് അറിയിക്കണമെന്ന്​ ദുബായ് പോലീസ്​ അഭ്യർഥിച്ചു​. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek മരണകാരണം കണ്ടെത്താൻ മൃതദേഹം ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ് ഫോറൻസിക്​ സയൻസ്​ ആൻഡ്​ ക്രിമിനോളജിയിലെ ഫോറൻസിക്​ വകുപ്പിലേക്ക്​ മാറ്റിയിരിക്കുകയാണ്​. ആളെ തിരിച്ചറിയുന്നവർ ദുബായ് പോലീസിന്‍റെ കോൾ സെന്‍റർ നമ്പറായ 901ൽ വിളിച്ചറിയിക്കാം. രാജ്യത്തിന്​ പുറത്തുനിന്നാണെങ്കിൽ +971 4 901 എന്ന നമ്പറില്‍​ അറിയിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *