Posted By saritha Posted On

950 മില്യൺ ദിർഹത്തിന്‍റെ ക്രിപ്‌റ്റോ തട്ടിപ്പ് കേസ്; യുഎഇയിലെ ഹോട്ടൽ ഉടമ ഇന്ത്യയിൽ അറസ്റ്റിൽ

Crypto Scam Arrest ദുബായ്: 950 മില്യൺ ദിർഹത്തിലധികം രൂപയുടെ വ്യാജ നിക്ഷേപ പദ്ധതി നടത്തിയ ദുബായിലെ ഒരു ഹോട്ടലുടമ ഇന്ത്യയിൽ അറസ്റ്റില്‍. ഉത്തരേന്ത്യൻ സംസ്ഥാനമായ ഹരിയാനയിലെ ഫരീദാബാദ് പോലീസ് ശനിയാഴ്ച അറസ്റ്റ് സ്ഥിരീകരിച്ചു. ഇദ്ദേഹം ‘പിടികിട്ടാപ്പുള്ളി’യാണെന്ന് പോലീസ് വിശേഷിപ്പിച്ചു. ദുബായ് മറീനയിൽ ഫോർ സ്റ്റാർ ഹോട്ടൽ നടത്തിയിരുന്ന 39 കാരനായ പ്രതിയാണ് HPZ ടോക്കൺ അഴിമതിയുടെ പിന്നിലെ പ്രധാന വ്യക്തിയെന്ന് ആരോപിക്കപ്പെടുന്നു. ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലൂടെ ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് കബളിപ്പിച്ചത്. നിയമപരമായ കാരണങ്ങളാൽ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്തുന്നില്ല. ഈ വർഷം ആദ്യം ഇന്ത്യൻ കോടതി അയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട്, എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പരസ്യമാക്കി. എച്ച്പിസെഡ് ടോക്കൺ കേസിൽ 2.2 ബില്യൺ രൂപയിലധികം (956 മില്യൺ ദിർഹം) കള്ളപ്പണം വെളുപ്പിച്ചതായി ഇഡി അറിയിച്ചു. പ്രതി തന്റെ ദുബായ് ബിസിനസുകൾ ഉപയോഗിച്ച് പേയ്‌മെന്റ് ഗേറ്റ്‌വേകൾ വഴി ഇന്ത്യയിൽ നിന്ന് അനധികൃത ഫണ്ടുകൾ കടത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പിന്നീട്, അവ ക്രിപ്‌റ്റോകറൻസിയാക്കി മാറ്റി. ആ വ്യക്തിയും ബിസിനസ് പങ്കാളിയും അവരുടെ ഹോസ്പിറ്റാലിറ്റി സംരംഭങ്ങൾക്കൊപ്പം സമാന്തരമായി സൈബർ തട്ടിപ്പ് പ്രവർത്തനം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. 2024 ജനുവരിയിൽ ഫരീദാബാദിലെ ഒരു എഞ്ചിനീയർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വ്യാജ ഓഹരി വിപണി നിക്ഷേപ പദ്ധതിയിൽ കുടുങ്ങി വഞ്ചിക്കപ്പെട്ടതായി നൽകിയ പരാതിയെ തുടർന്നാണ് കേസിന്‍റെ ആരംഭം. തട്ടിപ്പുമായി ബന്ധപ്പെട്ട 11 വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്ക് 880,000 ദിർഹം ട്രാൻസ്ഫർ ചെയ്തതായി ഇര പറയുന്നു. കേസിൽ അറസ്റ്റിലായ 12-ാമത്തെ വ്യക്തിയാണ് ഇയാളെന്ന് ഫരീദാബാദ് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിയെയും മറ്റ് മൂന്ന് പേരെയും കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *