Stealing Life Jacket Flight വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് മോഷ്ടിച്ച് യാത്രക്കാരന്. ഇന്‍ഡിഗോ വിമാനത്തിലെ യാത്രയ്ക്കിടെയാണ് സംഭവം. വിമാനയാത്രയ്ക്കിടെ ഉണ്ടായേക്കാവുന്ന അപകടങ്ങൾ മുന്‍കൂട്ടി കണ്ട് ഒരുക്കിയ ലൈഫ് ജാക്കറ്റുകളിലൊന്നാണ് യാത്രക്കാരന് എടുത്ത് തന്റെ ഭാഗില്‍ ഒളിപ്പിച്ചത്. ഇത് മറ്റൊരു യാത്രക്കാരന് കൈയോടെ പിടികൂടുകയായിരുന്നു. പിന്നാലെ, ഇതിന്റെ വീഡിയോ വൈറലാകുകയായിരുന്നു. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ബാഗ് തുറക്കാനും അതില്‍ ലൈഫ് ജാക്കറ്റുണ്ടെന്നും ഒരാൾ ആരോപിക്കുന്നതായും തുടര്‍ന്ന് സമീപത്ത് നിന്ന ഒരാളോട് നിങ്ങളുടെ ബാഗ് ആണോ തുറക്കൂവെന്ന് പറഞ്ഞ് തുറക്കാന്‍ നിര്‍ബന്ധിക്കുന്നതായും കാണാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ഏറെ നേരം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇയാൾ ബാഗ് തുറന്നു. ഈ സമയം ബാഗിനുള്ളില്‍ നിന്ന് മഞ്ഞ നിറത്തിലുള്ള ഒരു ലൈഫ് ജാക്കറ്റ് യുവാവ് പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം. ‘സഹോദരാ ഇതൊന്നും ശരിയല്ല. നിങ്ങളെങ്ങനെയാണ് ഇതെടുത്ത് ബാഗിലിട്ടത്’ ഈ സമയം ആരോ അയാളോട് ചോദിക്കുന്നതും വീഡിയോയില്‍ കേൾക്കാം. വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതോടെ നിരവധി പേരാണ് രൂക്ഷ വിമർശനവുമായി എത്തിയത്.
നാണക്കേട് ! വിമാനയാത്രയ്ക്കിടെ ലൈഫ് ജാക്കറ്റ് ബാഗില്‍ ഒളിപ്പിച്ച് യാത്രക്കാരന്, കൈയോടെ പിടികൂടി
Advertisment
Advertisment