Advertisment

ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു

Advertisment

ദുബായി: ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ അനധികൃതമായി താമസ സൗകര്യം പങ്കിടുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ദുബായ് മുനിസിപ്പാലിറ്റി (ഡിഎം) നഗരത്തിന്റെ പല ഭാഗങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.

Advertisment

“ദുബായ് മുനിസിപ്പാലിറ്റി, ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസുമായും ഏകോപിപ്പിച്ച് പരിശോധന കാമ്പയിൻ നടത്തുന്നത്.
അൽ റിഗ്ഗ, അൽ മുറഖാബത്ത്, അൽ ബർഷ, അൽ സത്വ, അൽ റഫ തുടങ്ങിയ പ്രദേശങ്ങളിലും കാമ്പയിന്റെ ഭാഗമായി പരിശോധന നടത്തി വരുന്നു.
പരിശോധനകൾക്ക് മുമ്പ് ധാരാളം മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ദുബായിൽ, ഒരു അപ്പാർട്ട്മെന്റിൽ പാർട്ടീഷനോ മാറ്റമോ ഉണ്ടാക്കുന്നതിന് വാടകക്കാരും വീട്ടുടമസ്ഥരും ആവശ്യമായ അനുമതികൾ നേടേണ്ടത് നിർബന്ധമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Advertisment

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group