Fire in UAE അബുദാബി: യുഎഇയില്‍ കെട്ടിടത്തില്‍ തീപിടിത്തം. നഗരത്തിലെ ഹംദാൻ സ്ട്രീറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫ്ലാറ്റിൽ പ്രവർത്തിച്ച സ്റ്റോറിൽനിന്നാണ് ശനിയാഴ്ച അർധരാത്രി അഗ്നിബാധയുണ്ടായത്. . ഇതേ ഫ്ലോറിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ക്ലിനിക്കിലും നാശനഷ്ടമുണ്ടായി. മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും കനത്ത പുക ബുദ്ധിമുട്ടുണ്ടാക്കി. താമസക്കാരെ ഒഴിപ്പിക്കുകയും അസ്വസ്ഥതയുണ്ടായവരെ ആശുപത്രിയിൽ പരിശോധനക്ക് വിധേയമാക്കുകയും ചെയ്തു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg കെട്ടിടത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും വൃത്തിയാക്കല്‍ അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഒഴിപ്പിച്ച മിക്ക കുടുംബങ്ങളും തിരികെ വീട്ടിൽ താമസിച്ചുതുടങ്ങിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വേനൽ കനത്തതോടെ തീ പിടിക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ, താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.