Advertisment

Sheela Sunny Fake Drug Case: ഷീല സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും വ്യാജ ലഹരിമരുന്ന് വെച്ചത് മരുമകളുടെ അനുജത്തി; കൃത്യത്തിന് നയിച്ചത്…

Advertisment

Sheela Sunny Fake Drug Case വ്യാജ ലഹരിക്കേസില്‍ കുടുക്കിയ സംഭവത്തില്‍ ആസൂത്രണത്തിന് പിന്നില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയുടെ മരുമകളുടെ അനുജത്തിയെന്ന് അന്വേഷണസംഘം. മരുമകളുമായി ഷീല സണ്ണിക്ക് ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് മരുമകളുടെ അനുജത്തി ലിവിയ ജോസ് ‍വ്യാജ ലഹരിമരുന്ന് കേസില്‍ കുടുക്കിയത്. പ്രതി നാരായണദാസിനെയും ഷീല സണ്ണിയുടെ മരുമകളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ഷീല സണ്ണിയുടെ സ്കൂട്ടറിലും ബാഗിലും ലിവിയ ജോസാണ് വ്യാജ ലഹരിമരുന്ന് വെച്ചത്. ഇതിന്റെ ഫോട്ടോ നാരായണദാസിനെ അയച്ചു നൽകി. തുടർന്ന്, നാരായണദാസ് എക്സൈസ് ഇൻസ്പെക്ടർ കെ. സതീശനെ വിവരം അറിയിച്ചതിനെ തുടർന്ന് റെയ്ഡ് നടന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe റെയ്ഡ് നടക്കുമ്പോൾ ലിവിയ ബ്യൂട്ടി പാർലറിന് സമീപത്ത് തന്നെ ഉണ്ടായിരുന്നു. വിദേശത്തുള്ള ലിവിയയെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. 72 ദിവസമാണ് വ്യാജ ലഹരി കേസിൽ ഷീല സണ്ണിക്ക് ജയിലിൽ കഴിയേണ്ടി വന്നത്. ലഹരി സ്റ്റാമ്പുകൾ ബാഗിൽ വയ്ക്കുകയും പിന്നീട് എക്സൈസിനെ കൊണ്ട് പിടിപ്പിക്കുകയുമായിരുന്നു. ബെം​ഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് നാരായണദാസ് പിടിയിലായത്. നിലവിൽ പോലീസ് കസ്റ്റഡിയിലാണ് നാരായണദാസ്.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group