
Norka Roots New Website: പുറത്തിറക്കിയത് ഒന്നര മാസം മുന്‍പ്; പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ്
Norka Roots New Website പ്രവാസികളെ വലച്ച് നോര്‍ക്ക റൂട്ട്സിന്റെ പുതിയ വെബ്സൈറ്റ്. കഴിഞ്ഞ ഒന്നര മാസം മുന്‍പ് പുറത്തിറക്കിയ വെബ്സൈറ്റാണ് ഉപഭോക്തൃസൗഹൃദമല്ലെന്ന് പ്രവാസികള്‍ പറയുന്നത്. പുതിയ അംഗത്വ കാർഡ് എടുക്കുന്നതിനും കാർഡുകൾ പുതുക്കുന്നതിനും രണ്ട് ഒ.ടി.പി സംവിധാനം ഏർപ്പെടുത്തിയത്, മെയിൽ സംവിധാനങ്ങൾ ഉപയോഗിക്കാനറിയാത്തവര്‍, യൂസർ ഐ.ഡി പാസ്വേർഡ് മറന്നുപോയവർക്ക് പുതിയ സൈറ്റ് വഴി അക്കൗണ്ട് വീണ്ടെടുക്കാൻ ശ്രമിക്കുന്നവർ എന്നിവരാണ് പ്രയാസത്തിലായിരിക്കുന്നത്. ഒ.ടി.പി ഒന്ന് മെയിൽ വഴിയും മറ്റൊന്ന് മൊബൈൽ നമ്പർ വഴിയുമാണ് ലഭിക്കുക. നിലവിലുണ്ടായിരുന്ന ഫീസ് ഇനത്തിൽ 10 ശതമാനത്തിന്റെ വർധനവും നോർക്ക ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe 315 രൂപയായിരുന്ന ഫീസ് 408 രൂപയായാണ് ഉയർന്നത്. കഴിഞ്ഞ 18 വർഷത്തിനിടയിൽ ഇതുപോലുള്ള അനുഭവങ്ങൾ ആദ്യമായെന്നാണ് പ്രവാസികളുടെ ആരോപണം. സാധാരണ ഏത് ഇൻഷുറൻസുകൾക്കും ക്ലെയിം ചെയ്യുന്ന സമയത്ത് അക്കൗണ്ട് ഡീറ്റെയിൽസ് നൽകിയാൽ മതിയായിരുന്നു. എന്നാൽ, നിലവിലെ അപ്ഡേഷനിൽ പുതിയ അംഗത്വമെടുക്കുമ്പോഴോ പുതുക്കുമ്പോഴോ എൻ.ആർ.ഒ അക്കൗണ്ട് നമ്പർ ആവശ്യപ്പെടുന്നുണ്ട്. പ്രവാസികളിൽ പലർക്കും എൻ.ആർ.ഐ അക്കൗണ്ടുകളാണുള്ളത്. ഈ തീരുമാനവും പലർക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. കൂടാതെ, നോർക്ക ഹെൽപ് ഡെസ്കുമായി ബന്ധപ്പെടാൻ വാട്സാപ്പ് സംവിധാനമില്ല. അതിനാല്‍, പ്രവാസികളുടെ സംശയനിവാരണങ്ങള്‍ക്ക് യാതൊരു വഴിയുമില്ല.
Comments (0)