
UAE Drug Case: യുഎഇ: ബിസിനസ് വളര്‍ന്നു, പങ്കാളിയെ ഒഴിവാക്കാന്‍ ലഹരിമരുന്ന് കേസില്‍പ്പെടുത്തി
UAE Drug Case റാസ് അല്‍ ഖൈമ: ഒരുമിച്ച് കെട്ടിപ്പടുത്ത ബിസിനിസിലെ പങ്കാളിയെ കുടുക്കാന്‍ ലഹരിമരുന്ന് കേസില്‍പ്പെടുത്തിയ ദമ്പതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി. റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവിനും 50,000 ദിര്‍ഹം പിഴ അടയ്ക്കാനുമാണ് വിധിച്ചത്. കുറ്റകൃത്യത്തിന് കൂട്ടുനിന്ന യുവതിയുടെ സഹോദരൻ എ.എ (പൊലീസ് നൽകിയ പേര്) എന്നയാൾക്ക് 15 വർഷത്തെ തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് കോടതി വിധിച്ചത്. എസ്.ആര്‍ എന്ന യുവാവും ഭാര്യയും ചേർന്ന് ഏഷ്യക്കാരനായ പങ്കാളിയെയാണ് കുടുക്കാൻ ശ്രമിച്ചത്. കൂട്ടുകമ്പനിയിൽ നിന്ന് പങ്കാളിയെ ഒഴിവാക്കി ആ ലാഭവും സ്വന്തമാക്കാനുള്ള ഭാര്യയുടെ വക്രബുദ്ധിയാണ് മൂവരെയും കുടുക്കിയത്. മൂവരും ചേർന്ന് ആരംഭിച്ച കമ്പനി വളരെ പെട്ടെന്ന് തന്നെ വളരുകയും വൻ ലാഭം നേടുകയും ചെയ്തിരുന്നു. ഇതോടെ യുവതിയുടെ അത്യാഗ്രഹം കാരണം ഏതുവിധത്തിലും പങ്കാളിയെ ഒഴിവാക്കാനുള്ള ശ്രമം നടന്നു. ഇതിനായി കണ്ടെത്തിയ വഴിയാണ് അയാളെ ലഹരിമരുന്ന് കേസിൽ ഉൾപ്പെടുത്തുകയെന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്ന തന്റെ സഹോദരനിലാണ് ആ അന്വേഷണം ചെന്നെത്തിയത്. സഹോദരനാണ് ലഹരിമരുന്ന് പങ്കാളിയുടെ വാഹനത്തിൽ കൊണ്ടുവച്ചത്. തുടർന്ന്, പോലീസിൽ വിവരമറിയിച്ച് പിടിപ്പിക്കുകയായിരുന്നു. വാഹന പരിശോധനയ്ക്കിടെ ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ലഹരി വിരുദ്ധ ഉദ്യോഗസ്ഥർ ഏഷ്യൻ പങ്കാളിയെ അറസ്റ്റ് ചെയ്തു. എന്നാൽ, പ്രാഥമിക പരിശോധനയിൽ പങ്കാളി ലഹരിവസ്തു ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയത് അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയം ജനിപ്പിച്ചു. കൂടുതൽ ചോദ്യം ചെയ്യലിൽ പങ്കാളിക്ക് അടുത്തിടെ എസ്.ആറുമായി തർക്കങ്ങളുണ്ടായിരുന്നതായും പങ്കാളിത്തം അവസാനിപ്പിക്കാൻ ശ്രമിച്ചതായും കണ്ടത്തി. അന്വേഷണ ഉദ്യോഗസ്ഥർ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ എസ്.ആറിന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സമ്മതിക്കുകയും ഭാര്യയുടെയും സഹോദരന്റെയും സഹായത്തോടെയാണ് താൻ ഗൂഢാലോചന നടത്തിയതെന്ന് മൊഴി നൽകുകയും ചെയ്തു.
Comments (0)