Gold Price Dubai ദുബായ്: ദുബായില്‍ മണിക്കൂറില്‍ സ്വര്‍ണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. മണിക്കൂറിൽ മാറിക്കൊണ്ടിരിക്കുന്ന സ്വർണവില കഴിഞ്ഞ ഒരാഴ്ചയായി പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. വില 3,500 ഡോളറിനു മുകളിൽ എന്ന റെക്കോർഡ് ഉയരത്തിലെത്തിയതായി എഫ്പി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ചയും ഈ പ്രവണത തുടർന്നു. ദുബായിലും ആഗോളതലത്തിലും സ്വർണം പുതിയ റെക്കോർഡ് ഉയരത്തിലെത്തി. ഔൺസിന് 5 ശതമാനത്തിലധികം ഉയർന്ന് 3,480 ഡോളർ കവിഞ്ഞു. ദുബായിൽ വില ഗ്രാമിന് 420 ദിർഹമിലെത്തി. ചൊവ്വാഴ്ച 24കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 420.0 ദിർഹമായി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് ഏകദേശം 15 ദിർഹം വർധിച്ചു. അതുപോലെ, ചൊവ്വാഴ്ച 22 കാരറ്റ് ഗ്രാമിന് 388.75 ദിർഹമായി ഉയർന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe തിങ്കളാഴ്ച രാവിലെ മുതൽ ഗ്രാമിന് 13 ദിർഹത്തിലധികം വര്‍ധനവുണ്ടായി. മറ്റ് വകഭേദങ്ങളിൽ 21 കാരറ്റ്, 18 കാരറ്റ് എന്നിവയുടെ വില ഗ്രാമിന് 372.75, 319.5 ദിര്‍ഹം എന്നിങ്ങനെ ആയിരുന്നു. യുഎസ് ഡോളറിന്റെ ബലഹീനതയും യുഎസ് – ചൈന വ്യാപാര സംഘർഷത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും കാരണം യുഎഇ സമയം രാവിലെ 9.20 ന് സ്‌പോട്ട് ഗോൾഡ് ഔൺസിന് 4.74 ശതമാനം ഉയർന്ന് 3,480.22 ഡോളറിലെത്തി. നേരത്തെ അഞ്ച് ശതമാനത്തിലധികം ഉയർന്ന് ഔൺസിന് 3,485 ഡോളർ എന്ന നിലയിലായിരുന്നു ഇത്. പല ഗവേഷണ, ധനകാര്യ സ്ഥാപനങ്ങളും അടുത്തിടെ സ്വർണ്ണത്തിന്റെ വില ഔൺസിന് 3,500 ഡോളറായി ഉയർത്തിയിട്ടുണ്ട്. അടുത്ത വർഷം ഇത് 4,000 ഡോളറിലെത്തുമെന്ന് അവരിൽ പലരും പ്രവചിച്ചു. എന്നാൽ, താരിഫ് അനിശ്ചിതത്വം തുടരുകയാണെങ്കിൽ, ഈ വർഷം തന്നെ സ്വര്‍ണവില 4,000 ഡോളറിലെത്താൻ സാധ്യതയുണ്ട്.
Home
dubai
Gold Price Dubai: യുഎഇ: മണിക്കൂറിൽ മാറിക്കൊണ്ടിരിക്കുന്ന സ്വര്‍ണവില, 24 മണിക്കൂറിനുള്ളിൽ ഗ്രാമിന് കൂടിയത് 20 ദിർഹത്തിനടുത്ത്