അബുദാബി: വാട്സാപ്പ് വഴി ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മറ്റൊരു സ്ത്രീക്ക് വന്‍തുക പിഴ ചുമത്തി അൽ ഐൻ കോടതി. 20000 ദിർഹം പിഴയാണ് കോടതി ചുമത്തിയത്. തനിക്കുണ്ടായ ധാർമിക നാശനഷ്ടങ്ങൾക്ക് ഒരു ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഇര കോടതിയെ സമീപിച്ചത്. സംഭവത്തിൽ ഇരയ്ക്ക് മാനസിക പ്രയാസങ്ങളുണ്ടായതായി കോടതി കണ്ടെത്തി. തുടർന്നാണ് 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe