Advertisment

സ്വർണവില കുറവ് ഇന്ത്യയിലോ യുഎഇയിലോ? പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

Advertisment

ഇന്ത്യയിലാണോ ​യുഎഇയിലാണോ സ്വർണവില ഏറ്റവും കുറവ്?, ഇന്ത്യയിലാണ് ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ സ്വര്‍ണവില കുറവ്. സ്വര്‍ണക്കള്ളക്കടത്ത് ഇനി ഇന്ത്യയില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കാകും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളം മാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന വാർത്തകളാണ്. ​ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച്, ഇന്ത്യയിലേക്കാള്‍ സ്വര്‍ണവില കുറവ് ഇപ്പോഴും യുഎഇയിലാണ്. യുഎഇയിലെ നവംബര്‍ 20ലെ സ്വര്‍ണവില ഗ്രാമിന് 308 ദിര്‍ഹവും (7,083.21 ഇന്ത്യന്‍ രൂപ) ഇന്ത്യയില്‍ അന്നേദിവസം 316 ദിര്‍ഹവും (7,267.19 ഇന്ത്യന്‍ രൂപ) ആണ്. 183.98 രൂപയുടെ വ്യത്യാസമാണുള്ളത്. ഇന്ത്യയിൽ ഇറക്കുമതി തീരുവയ്ക്കൊപ്പം ജിഎസ്ടി കൂടി കണക്കാക്കുമ്പോൾ യുഎഇയിൽ അഞ്ച് ശതമാനം ഇറക്കുമതി തീരുവ മാത്രമാണ് സ്വർണത്തിന് ഈടാക്കുന്നത്. ഇന്ത്യയും യുഎഇയും തമ്മിൽ സ്വർണവിലയിൽ നേരിയ വ്യത്യാസമാണുള്ളത്. കേന്ദ്ര ബജറ്റില്‍ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി കുറച്ചതാണ് വിലവ്യത്യാസം നേര്‍ത്തതാകാന്‍ കാരണം. അതേസമയം, സ്വർണവില യുഎഇയേക്കാൾ വിലക്കുറവ് ഇന്ത്യയിൽ കുറവാണെന്ന തരത്തിലുള്ള വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിൽപ്പനയിൽ ഇടിവിന് കാരണമായതായി വിൽപ്പനക്കാർ പറയുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group