
നിങ്ങൾക്കും കുടുംബത്തിനും സൗജന്യ ചികിത്സ; എങ്ങനെ ഓൺലൈൻ അപേക്ഷിക്കാം, വിശദാംശങ്ങൾ
ആരോഗ്യം പ്രധാനമാണ്. ആരോഗ്യപരിരക്ഷയും അതുപോലെ പ്രധാനമാണ്. കുടുംബത്തിന് മുഴുവൻ സൗജന്യ ചികിത്സ ഉറപ്പാക്കാം. അഞ്ച് ലക്ഷം വരെ സൗജന്യമായി ചികിത്സ നേടാം. കേന്ദ്ര സർക്കാർ ആരംഭിച്ച സ്കീം ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എബിപിഎംജെഎവൈ, ABPMJAY) യിലൂടെ ഇത് സാധ്യമാക്കും. വരുമാനം നോക്കാതെ എല്ലാ തരം സാമ്ബത്തിക ശേഷിയുള്ളവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ സർക്കാർ മുന്നോട്ടു വെക്കുന്നത്.
എബിപിഎംജെഎവൈയുടെ പ്രധാന നേട്ടങ്ങള്‍
- ഈ പദ്ധതി പ്രകാരം മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഹെല്‍ത്ത് കാർഡ് ലഭിക്കും.
- ടോപ്പ്-അപ്പ് കവറേജ്: ഈ സ്കീമില്‍ ഇതിനകം എൻറോള്‍ ചെയ്തിട്ടുള്ള കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് ഓരോ വർഷവും 5 ലക്ഷം രൂപ കവറേജ് ലഭിക്കും.
- കുടുംബ കവറേജ്: പദ്ധതിയില്‍ രജിസ്റ്റർ ചെയ്യാത്ത മുതിർന്ന പൗരന്മാർ ഉണ്ടെങ്കിലും കവർ കിട്ടും. അവരുടെ കുടുംബാടിസ്ഥാനത്തിലാണ് 5 ലക്ഷം രൂപയുടെ വാർഷിക പരിരക്ഷ ലഭിക്കുന്നത്.
സൗജന്യ ചികിത്സ ആർക്കെല്ലാം…
70 വയസും അതില്‍ കൂടുതലുമുള്ള മുതിർന്ന പൗരൻമാർക്കാണ് ഈ സ്കീം വഴി സൗജന്യ ചികിത്സയ്ക്ക് അർഹതയുള്ളത്. സർക്കാർ, പ്രൈവറ്റ് തുടങ്ങി എല്ലാ ആശുപത്രിയിലും ആയുഷ്മാൻ ഭാരത് ഹെല്‍ത്ത് ഇൻഷുറൻസ് പ്രയോജനപ്പെടുത്താം. നിലവില്‍ പ്രതിവർഷം 5 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ഉറപ്പ് നല്‍കുന്നു. ചികിത്സയ്ക്കു പുറമേ താമസ സൗകര്യം, ഭക്ഷണം എന്നിവയും സ്കീമില്‍ ഉള്‍പ്പെടുന്നു. മറ്റു സ്കീമുകളിൽ അംഗമാണെങ്കിലും മുതിർന്ന പൗരന്മാർക്ക് ഈ സ്കീമിൻ്റെ ആനുകൂല്യങ്ങള്‍ ലഭിക്കും. ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കുന്നതിനായി ഡിജിറ്റല്‍ കാർഡ് വിതരണത്തിനുള്ള പദ്ധതിയും ആയുഷ്മാൻ ഭാരത് തീരുമാനിച്ചിട്ടുണ്ട്. 2025ല്‍ ആയുഷ്മാൻ ഭാരതിന്റെ ആരോഗ്യ കാർഡ് ഗൂഗിള്‍ വാലറ്റില്‍ ലഭ്യമാകും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
ആയുഷ്മാൻ ഭാരതിന്റെ ഹെൽത്ത് കാർഡിനായി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതിനായി സർക്കാർ പ്രത്യേക പോർട്ടലും ആയുഷ്മാൻ ആപ്പും പ്രവർത്തിക്കുന്നു. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാണ്.
രജിസ്ട്രേഷന് ആവശ്യമായ രേഖകള്‍
- ആധാർ കാർഡ്
- മൊബൈല്‍ നമ്പർ
- ഇമെയില്‍ ഐഡി
പോർട്ടലിലൂടെ അപേക്ഷിക്കുന്നത് എങ്ങനെ?
- നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ (NHA) ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- വെബ്സൈറ്റില്‍ നിങ്ങളുടെ മൊബൈല്‍ നമ്പർ ടൈപ്പ് ചെയ്യുക. ക്യാപ്‌ച പൂരിപ്പിച്ച് ലഭിച്ച OTP പരിശോധിക്കുക.
- 70 വയസിനു മുകളില്‍ പ്രായമുള്ളവർക്കായി നല്‍കിയിരിക്കുന്ന ബാനറില്‍ ക്ലിക്ക് ചെയ്യുക. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
Comments (0)