Posted By rosemary Posted On

യുഎഇയിൽ പച്ചക്കറി മാർക്കറ്റ് കേന്ദ്രീകരിച്ച് വമ്പൻ പ്രോജക്ട്

ഭക്ഷ്യവസ്തുക്കൾ, പഴം, പച്ചക്കറി വ്യാപാരം എന്നിവയ്ക്കായി ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് ഹബ് വികസിപ്പിക്കാനൊരുങ്ങി യുഎഇ. ദുബായ് ഫസ്റ്റ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും യുഎഇ ധനമന്ത്രിയുമായ ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മെഗാ പദ്ധതി സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ദുബായ് എമിറേറ്റിലെ പഴം-പച്ചക്കറി മാർക്കറ്റി​ന്റെ നിലവിലുള്ളതി​ന്റെ ഇരട്ടി വലുപ്പത്തിലായിരിക്കും പുതിയ ഹബ് നിർമിക്കുക. ദുബായ് മുനിസിപ്പാലിറ്റിയും ഡിപി വേൾഡും സഹകരിച്ചാണ് മെ​ഗാ പദ്ധതി നടപ്പാക്കുക. ദുബായിയെ ലോകത്തിലെ മാർക്കറ്റുകളുടെയും കയറ്റുമതികളുടെയും പുനർ കയറ്റുമതി പ്രവർത്തനങ്ങളുടെയും കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ഷെയ്ഖ് മക്തൂം പറഞ്ഞു. ഡിപി വേൾഡ് നിയന്ത്രിക്കുന്ന പഴം പച്ചക്കറി വിപണിയുടെ വിപുലീകരണം കൂടുതൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *