വരനെ ആവശ്യമുണ്ട്!! കണ്ടെത്താൻ സ​ഹായിക്കണമെന്ന് സോഷ്യൽമീഡിയയിൽ അഭ്യർത്ഥിച്ച് ഗൾഫിലെ ഗായികയായ പ്രമുഖ നടി

അനുയോജ്യനായ വരനെ തേടി ഗൾഫിലെ ഗായികയായ പ്രമുഖ നടി. വരനെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലെ ഫോളോവേഴ്സ് സഹായിക്കണമെന്നാണ് കുവൈത്തി ഗായികയും നടിയുമായ ശംസ് അൽകുവൈതിയ്യ അഭ്യർത്ഥിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്സ് പ്ലാറ്റ്​ഫോമിലെയും ഫോളോവേഴ്സിനോടാണ് താരം വരനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. സ്വസ്ഥമായ കുടുംബജീവിതം നയിക്കാൻ ആ​ഗ്രഹിക്കുന്നെന്നും താരം പറഞ്ഞു. ചിലർ നടിക്ക് സന്തോഷകരമായ കുടുംബ ജീവിതം ആശംസിച്ചപ്പോൾ മറ്റ് ചിലർ നടിയെ പരി​ഹസിച്ചാണ് രം​ഗത്തെത്തിയത്. ശംസ് ബന്ദർ നായിഫ് അൽഅസ്‌ലമി എന്നാണ് ശംസ് അൽകുവൈതിയ്യ ആദ്യം അറിയപ്പെട്ടിരുന്നത്.ശംസി​ന്റെ പിതാവ് സൗദി പൗരനായിരുന്നു. രണ്ടാം വയസിൽ പിതാവിനെ നഷ്ടപ്പെട്ടപ്പോൾ അമ്മ വീണ്ടും വിവാഹിതയായി. മാതാവിനും രണ്ടാനച്ഛനുമൊപ്പം കുവൈത്തിൽ വളർന്ന താരം 2015 ൽ സൗദി, കുവൈത്ത് പൗരത്വങ്ങൾ ഒഴിവാക്കിയിരുന്നു. നിലവിൽ സെൻറ് കിറ്റ്‌സ് ആൻഡ് നെവിസ് രാജ്യത്തെ പൗരയാണ് ശംസ് അൽകുവൈതിയ്യ.യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy