മരണത്തിൽ നിന്നും രക്ഷിച്ച രാജകുടുംബത്തിന് നന്ദിയറിയിച്ച് യുഎഇയിലെ പ്രമുഖ ഫ്രീഡൈവർ, സഹായമെത്തിച്ചത് ഹെലികോപ്റ്ററിൽ

യുഎഇയിലെ മികച്ച ഫ്രീഡൈവിംഗ് വിദഗ്ധരിൽ ഒരാളാണ് സരീർ സൈഫുദ്ദീൻ. ഡൈവിം​ഗിനിടെ മരണത്തെ മുഖാഭിമുഖം കണ്ട സരീർ ഒരു ദുബായ് രാജകുടുംബത്തിൻ്റെ സമയോചിതമായ ഇടപെടൽ മൂലം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ത​ന്റെ ജീവൻ രക്ഷിച്ച രാജകുടുംബത്തിന് നന്ദിയർപ്പിച്ച് സരീർ മുന്നോട്ട് വന്നിരിക്കുകയാണ്. സ്കൂബ ഉപകരണങ്ങൾ കൂടാതെ ഡൈവിം​ഗ് നടത്തുന്ന രീതിയാണ് ഫ്രീ ഡൈവിം​ഗ്. ഴിയുന്നിടത്തോളം ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് സമുദ്രത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ് ചെയ്യുക. മുത്തുകൾ കണ്ടെത്തുന്നതിനായി പണ്ടുകാലത്ത് ചെയ്തിരുന്നതും ഇതേ രീതിയാണ്. കരയിൽ നിന്ന് കിലോമീറ്ററുകൾ അകലെ സുഹൃത്തുക്കളോടൊപ്പം ഡൈവിംഗ് ചെയ്യുന്നതിനിടെ സരീറിന് ബോധം നഷ്ടപ്പെട്ടു. സുഹൃത്തുക്കൾ സരീറിനെ ദുബായ് തീരത്ത് നിന്ന് 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മൂൺ ഐലൻഡിലെ ഏറ്റവും അടുത്തുള്ള കരയിലേക്ക് കൊണ്ടുപോയി. ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞതിനാൽ അർദ്ധബോധാവസ്ഥയിലായിരുന്നു. അവിടെ ദുബായിലെ രാജകുടുംബത്തിലെ ഒരു അംഗം സമീപത്തുണ്ടായിരുന്നു, രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ തൻ്റെ സ്വകാര്യ ഡോക്ടറെയും മെഡിക്കൽ ടീമിനെയും അദ്ദേഹം അയച്ചു. മൂൺ ഐലൻഡിലെ സുരക്ഷാ സംഘം രാജകുടുംബാംഗവുമായി ബന്ധപ്പെട്ടു. ദുബായ് പോലീസ് മെഡിക്കൽ ടീം ഹെലികോപ്റ്ററിൽ എത്തി അടിയന്തര സഹായം നൽകി. രാജകീയ മെഡിക്കൽ സംഘം പെട്ടെന്ന് എത്തിയതാണ് ഫ്രീഡൈവറുടെ ജീവൻ നിലനിർത്തിയത്. അപകടം സാഹചര്യം കണ്ടയുടനെ രാജകുടുംബാം​ഗവും മറ്റുള്ളവരും വളരെ വേ​ഗത്തിൽ ത​ന്റെ കാര്യത്തിൽ ഇടപ്പെട്ടതിനാൽ ത​ന്റെ ജീവൻ രക്ഷിക്കാനായെന്നും നന്ദി പറയുന്നെന്നും സരീർ പിന്നീട് പ്രതികരിച്ചു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

ഫ്രീഡൈവിം​ഗിൽ 20 മീറ്റർ ആഴത്തിൽ മുങ്ങുന്നത് വിനോദമായി കണക്കാക്കുകയും താരതമ്യേന സുരക്ഷിതവുമാണ്. എന്നാൽ 40 മീറ്ററിൽ അടുത്തോ അതിൽ കൂടുതലോ ഉള്ള ആഴത്തിൽ, ഒറ്റ ശ്വാസത്തിൽ അത്രയും ആഴത്തിൽ ഡൈവ് ചെയ്യുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ലോകത്ത് തന്നെ ചുരുക്കം ചിലയാളുകൾ മാത്രമേ അത്തരത്തിൽ ഡൈവ് ചെയ്യാറുള്ളൂ. അത്തരത്തിൽ ഒരാളാണ് സരീർ. അധികം താമസിയാതെ സരീറിനെ ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്തെങ്കിലും, സംഭവത്തിന് ശേഷം ആഴ്ചകളോളം അദ്ദേഹത്തിന് നെഞ്ചിൽ കടുത്ത വേദന അനുഭവപ്പെട്ടെന്നും പൂർണമായും സുഖം പ്രാപിക്കാൻ സമയമെടുക്കുമെന്നും സരീറിനെ അപകടസമയത്ത് ശുശ്രൂഷിച്ച റാഷിദ് ഹോസ്പിറ്റലിലെ റെസ്പിറേറ്ററി കെയർ സ്പെഷ്യലിസ്റ്റ് അൽമിർ സ്മജ്ലോവിച്ച് പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy