യുഎഇയിലെ അടുത്ത നീണ്ട അവധി ദിനങ്ങൾ എപ്പോഴാണ്? അറിയാം

യുഎഇയിൽ ബലി പെരുന്നാളിനോട് അനുബന്ധിച്ചായിരുന്നു നീണ്ട് അവധി ദിനങ്ങൾ ഉണ്ടായിരുന്നത്. ഇനി ഈ വർഷം നീണ്ട അവധി ദിനങ്ങൾ ഉണ്ടോ എന്ന ചോദ്യമായിരിക്കും യുഎഇ നിവാസികൾക്ക് ഉള്ളത്. ഈ ചോദ്യത്തിന് ഉത്തരം ഉണ്ട് എന്നാണ്. വരാൻ പോകുന്ന ഡിസംബർ മാസത്തിലാണ് നീണ്ട അവധി ദിനങ്ങൾ ലഭിക്കുന്നത്. ദേശീയ ദിനം ആഘോഷിക്കാൻ നിവാസികൾക്ക് ഡിസംബർ 2 തിങ്കളാഴ്ചയും ഡിസംബർ 3 ചൊവ്വാഴ്ചയും അവധി ലഭിക്കും. ഡിസംബറിലെ അവധിക്ക് മുമ്പ് രണ്ട് ദിവസങ്ങൾ കൂടി ആഘോഷിക്കാനുണ്ട് – ഇസ്ലാമിക പുതുവർഷവും മുഹമ്മദ് നബിയുടെ ജന്മദിനവും. എന്നാൽ ഈ രണ്ട് ദിവസങ്ങൾ ഞായറാഴ്ച ആയതിനാൽ, ജോലിക്ക് അവധി ലഭിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

2024-ൽ വരാനിരിക്കുന്ന യുഎഇ അവധി ദിനങ്ങൾ:

  • ജൂലൈ 7 ഞായറാഴ്ച (Predicted): ഇസ്ലാമിക പുതുവർഷം
  • സെപ്റ്റംബർ 15 ഞായറാഴ്ച (Predicted): മുഹമ്മദ് നബിയുടെ ജന്മദിനം
  • തിങ്കൾ ഡിസംബർ 2: ദേശീയ ദിനം
  • ഡിസംബർ 3 ചൊവ്വാഴ്ച: ദേശീയ ദിന അവധി

യുഎഇയിൽ നമുക്ക് എത്ര പൊതു അവധി ദിവസങ്ങൾ ലഭിക്കും?

2024-ൽ യുഎഇ നിവാസികൾക്ക് 13 ദിവസത്തെ പൊതു അവധി ലഭിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy