സംശയദൂരീകരണം: വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേയുമായി ബന്ധപ്പെട്ട് സ​മൂ​ഹ മാ​ധ്യ​മങ്ങളിൽ പ്രചരിക്കുന്ന വാ​ർ​ത്ത​യുടെ സത്യാവസ്ഥ എന്താണ്??

വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്ന് ദു​ബാ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജിഡിആ​ർഎ​ഫ്​എ) വ്യ​ക്ത​മാ​ക്കി. സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ഇത്തരം പ്രചരണങ്ങളിൽ
വി​ശ്വ​സി​ക്ക​രു​തെ​ന്നും വി​വ​ര​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളെ ആ​ശ്ര​യി​ക്ക​ണ​മെ​ന്നും അധികൃതർ​ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടും മ​റ്റു വി​സ സം​ബ​ന്ധ​മാ​യ ഏ​ത് അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും നേ​രി​ട്ട് ഓ​ഫി​സു​മാ​യോ അ​ല്ലെ​ങ്കി​ൽ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 8005111ലോ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ജിഡി​ആ​ർ​എ​ഫ്​എ ദു​ബായ് മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഇങ്ങനെ : അ​ഞ്ച് ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ വി​സി​റ്റ് വി​സ ഓ​വ​ർ​സ്റ്റേ ചെ​യ്യു​ന്ന​വ​രെ അബ്സ്കോ​ണ്ട് ചെ​യ്യും കൂടാതെ, അ​വ​രു​ടെ പേ​രു​ക​ൾ ക​രി​മ്പ​ട്ടി​ക​യി​ൽ ചേ​ർ​ത്ത് രാ​ജ്യ​ത്ത് നി​ന്ന് നാ​ടു​ക​ട​ത്തു​ക​യും ചെ​യ്യു​മെ​ന്ന തരത്തിലാണ് ​സോഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​ത്. ദു​ബായ് ഇ​മി​ഗ്രേ​ഷ​ന്റെ പേ​രി​ലാ​ണ് ഈ ​വാ​ർ​ത്ത​ക​ൾ സമൂഹ മാധ്യമങ്ങളിലൂടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്ന​ത്.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy