ഇന്ന് ദുബായിലെ പ്രധാന റോഡില്‍ ഗതാഗതം തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇന്ന് ദുബായിലെ പ്രധാന റോഡില്‍ ഗതാഗതം തടസമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ദുബായിലെ പ്രധാന റോഡില്‍ ഞായറാഴ്ച ഗതാഗത തടസമുണ്ടാകുമെന്ന് ദുബായിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനാലാണിത്.
ഞായറാഴ്ച രാത്രി 7.30 മുതല്‍ 10 വരെ അല്‍ വാസല്‍ ക്ലബ്ബിന് സമീപമുള്ള ഔദ് മേത്ത റോഡിലും ചുറ്റുമുള്ള ഇന്റേണല്‍ സ്ട്രീറ്റുകളിലും കാലതാമസം പ്രതീക്ഷിക്കുന്നതായി ആര്‍ടിഎ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. അല്‍വാസല്‍ എഫ്സിയില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ വാസലും ഷബാബ് അല്‍ അഹ്ലിയുമാണ് ഏറ്റുമുട്ടുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
സുഗമമായ യാത്ര ഉറപ്പാക്കാന്‍ വാഹനമോടിക്കുന്നവര്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്നും ദിശാസൂചനകള്‍ പാലിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. നിങ്ങള്‍ മത്സരം കാണാന്‍ പോകുകയാണെങ്കില്‍, RTA നല്‍കിയ പാര്‍ക്കിംഗ് ഓപ്ഷനുകള്‍ ഇതാ:
അല്‍ വാസല്‍ ക്ലബ്ബിന് ചുറ്റുമുള്ള പാര്‍ക്കിംഗ് ഏരിയയില്‍ 1,500 സ്ഥലങ്ങള്‍
അല്‍ വാസല്‍ ക്ലബ്ബിനോട് ചേര്‍ന്നുള്ള സ്ഥലത്ത് 1,600 സ്ഥലങ്ങള്‍
അല്‍ വാസല്‍ ക്ലബ്ബിന് സമീപമുള്ള സ്ഥലങ്ങളില്‍ 1,350 സ്ഥലങ്ങള്‍
അല്‍ ബൂം ടൂറിസ്റ്റ് വില്ലേജില്‍ 1,500 ബദല്‍ പാര്‍ക്കിംഗ് ഇടങ്ങള്‍

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2024 PRAVASIVARTHA - WordPress Theme by WPEnjoy