യുഎഇയിൽ സൈക്കിൾ സവാരിക്കിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി മരണപ്പെട്ടു. കാസർക്കോട് വിദ്യാനഗര്‍ പന്നിപ്പാറ സയ്യിദ് ആസിഫ് അബൂബക്കര്‍ (51) ആണ് മരിച്ചത്. അബുദാബി മുറൂര്‍ റോഡിലെ ഇന്ത്യന്‍ സ്കൂളിന് സമീപമാണ് ആസിഫ് താമസിച്ചിരുന്നത്. വീടിന് പരിസരത്ത് സൈക്കിളില്‍ യാത്ര ചെയ്യവേ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എമിറേറ്റ്സ് സെന്റര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കമ്പനിയില്‍ എച്ച്.ആര്. വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ ശാമില്‍. ഷംല, ഷാസില എന്നിവര്‍ മക്കളാണ്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9