തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും വിമാനങ്ങൾ റദ്ദാക്കിയ സര്‍വീസുകൾ ഏതൊക്കെയെന്ന് അറിയാം

തിരുവനന്തപുരം: ഖത്തറില്‍ ഇറാന്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കേരളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. ഇതിനുപുറമെ, വിമാനങ്ങള്‍ വൈകുമെന്നും ചിലത് വഴിതിരിച്ചുവിടുമെന്നും…

മധ്യപൂർവദേശത്ത് സമാധാനം: ട്രംപ് നിർദേശിച്ച വെടിനിർത്തൽ അംഗീകരിച്ച് ഇറാനും ഇസ്രയേലും; ലക്ഷ്യം നേടിയെന്ന് നെതന്യാഹു

ബീർഷേബ (ഇസ്രയേൽ)∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ച വെടിനിർത്തൽ ഇറാനും ഇസ്രയേലും അംഗീകരിച്ചു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. ഈ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ട്രംപിന്റെ നിർദേശപ്രകാരം…

യുഎഇയിലെ താമസക്കാർക്ക് ജാ​ഗ്രത നിർദേശം, സംശയാസ്പദമായ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവീസ്

ദുബൈ: മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാധ്യത കണക്കിലെടുത്ത് ദുബൈയിലുള്ള എല്ലാ താമസക്കാരും ജാ​ഗ്രത പാലിക്കണമെന്ന് ദുബൈ പോലീസിന്റെ അൽ അമീന്‍ സർവീസ് ആവശ്യപ്പെട്ടു. കൂടാതെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട സുരക്ഷാ…

ഇസ്രായേലിൽ കനത്ത ആക്രമണവുമായി ഇറാൻ; ജനങ്ങളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റി ഇസ്രയേല്‍

12 ദിവസത്തെ യുദ്ധം 24 മണിക്കൂറിനകം അവസാനിക്കുമെന്നും ഇസ്രയേല്‍– ഇറാന്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നുമുള്ള ട്രംപിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലില്‍ കനത്ത ആക്രമണവുമായി ഇറാന്‍. ഇറാന്‍ സൈന്യത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ഇത്…

സർക്കാർ ജീവനക്കാർക്ക് പുതിയ വേനൽക്കാല തൊഴിൽ നയം പ്രഖ്യാപിച്ച് അജ്മാൻ

അജ്മാൻ ∙ അജ്മാൻ സർക്കാർ ജീവനക്കാർക്ക് പുതിയ വേനൽക്കാല തൊഴിൽ നയം പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ ഓഗസ്റ്റ് 22 വരെ പ്രാബല്യത്തിൽ വരുന്ന മാറ്റങ്ങൾ അനുസരിച്ച് വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് റിമോട്ടായി…

ദിർഹം കയ്യിലുള്ളവർക്ക് കോളടിച്ചു: കാത്തിരിപ്പില്ല, നാട്ടിലേക്ക് പണം വാരിക്കോരി അയച്ച് പ്രവാസികള്‍

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ വിദേശത്ത് നിന്നും പണം അയക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വർധനവ്. തിങ്കളാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 20 പൈസ ഇടിഞ്ഞ് 86.75 എന്ന നിരക്കിലേക്ക് എത്തി. ആഗോള…

യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് വിമാനയാത്ര നീളും; ടിക്കറ്റ് നിരക്കേറും

ന്യൂഡൽഹി ∙ പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്ന് ഇന്ത്യയിൽനിന്ന് യുഎഇ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന യാത്രാദൈർഘ്യം കൂടുമെന്ന് എയർ ഇന്ത്യ. യൂറോപ്പ്, വടക്കൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾക്കും ഇതു ബാധകമാകും.…

വ്യാജ പരസ്യം: ഹൈടെക് തട്ടിപ്പിൽ വീഴരുതെന്ന് പൊലീസ് മുന്നറിയിപ്പ്

അബുദാബി ∙ വ്യാജ പരസ്യങ്ങളിലൂടെയുള്ള ഓൺലൈൻ തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്ന് അബുദാബി പൊലീസ്. വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, റിയൽ എസ്റ്റേറ്റ് തട്ടിപ്പ്, സമ്മാന വാഗ്ദാനം തുടങ്ങി ഹൈടെക് തട്ടിപ്പുകളുമായി എത്തുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും…

സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഐക്കിയ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

യുഎഇയിലെ പ്രശസ്ത ഫർണിച്ചർ ഷോപ്പായ ഐക്കിയ സുരക്ഷാ ഭീഷണിയെ തുടർന്ന് തങ്ങളുടെ ഉൽപ്പന്നം ആഗോളതലത്തിൽ തിരിച്ചുവിളിച്ചു. ഉപഭോക്താക്കളോട് ഉടൻ തന്നെ തിരികെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. IKEA 365+ VÄRDEFULL ഗാർലിക്…

ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു

ദുബായി: ദുബായിൽ റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾക്കെതിരെ നടപടി ശക്തമാക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ അനധികൃതമായി താമസ സൗകര്യം പങ്കിടുന്നത് അപകടകരമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി…
© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group