UAE Jobs അബുദാബി: പ്രവാസികള്‍ ഉള്‍പ്പെടെയുള്ള നിവാസികള്‍ക്ക് പുത്തന്‍ തൊഴിലസവരവുമായി യുഎഇ. യുഎഇയിലെ എമിറേറ്റായ അല്‍ ഐയ്നിലാണ് പുതിയ ജോലികള്‍ സൃഷ്ടിക്കുന്നത്. യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ച് നഫീസ് എമിറാത്തി ടാലൻ്റ് കോംപറ്റിറ്റീവ് കൗൺസിലാണ് തൊഴിലവസരം വാഗ്ദാനം ചെയ്തത്. എമിറേറ്റില്‍ ബാങ്കിങ് മേഖലയില്‍ 1,700 തൊഴില്‍ ഒഴിവുകളാണുള്ളത്. അൽ ഐയ്ൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശപ്രകാരമാണ് ഇത് ആരംഭിച്ചത്. എമിറാത്തി തൊഴിലന്വേഷകർക്ക് തൊഴിൽ അവസരങ്ങളും പരിശീലന പരിപാടികളും സുഗമമാക്കുന്നതിലൂടെ യുഎഇയുടെ ദേശീയ എമിറേറ്റൈസേഷൻ അജണ്ടയുടെ നേട്ടം ത്വരിതപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A യുഎഇ സെൻട്രൽ ബാങ്കുമായി സഹകരിച്ചുള്ള നഫീസ് സംരംഭം, സ്വകാര്യ മേഖലയിൽ, പ്രത്യേകിച്ച് സാമ്പത്തിക, ബാങ്കിങ് വ്യവസായങ്ങളിൽ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്നു. യുഎഇ സെൻട്രൽ ബാങ്കിൻ്റെ പങ്കാളിത്തത്തോടെ ആരംഭിച്ച ഈ സംരംഭത്തിൻ്റെ ആദ്യഘട്ടം 2026 ഓടെ സാമ്പത്തിക, ബാങ്കിങ് മേഖലകളിൽ 1,700 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നു. എമിറേറ്റ്സ് എൻബിഡി ഉൾപ്പെടെ യുഎഇയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കുകളുമായി സഹകരിച്ചാണ് ഇത് നേട്ടം കൈവരിക്കുക. അബുദാബി ഇസ്ലാമിക് ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, അബുദാബി കൊമേഴ്സ്യൽ ബാങ്ക്, എച്ച്എസ്ബിസി എന്നിവയാണവ. യുഎഇ സെൻട്രൽ ബാങ്ക് ഗവർണറും എമിറാത്തി ടാലൻ്റ് കോംപറ്റീറ്റീവ്‌നസ് കൗൺസിൽ ബോർഡ് അംഗവുമായ ഷെയ്ഖ് ഹസ്സയും ഖാലിദ് മുഹമ്മദ് ബാലാമയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ സംരംഭത്തിന് തുടക്കമായത്.