
പ്രവാസികള്‍ക്ക് എട്ടിന്‍റെ പണി, യുഎഇ- ഇന്ത്യ യാത്രയ്ക്ക് വിമാന ടിക്കറ്റ് ഇനിയും ഉയരും? കാരണം…
ദുബായ്: പ്രവാസികള്‍ക്ക് എട്ടിന്‍റെ പണിയുമായി വിമാന ടിക്കറ്റ് നിരക്ക്. യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയില്‍ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡർ അബ്ദുന്നാസർ അൽഷാലി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം വിമാനടിക്കറ്റ് നിരക്ക് ഉയര്‍ത്തേണ്ടി വരുമെന്ന് അല്‍ഷാലി പറഞ്ഞു. ‘വിമാനടിക്കറ്റ് നിരക്ക് വർദ്ധിച്ചു, ഡിമാൻഡ് വളരെ കൂടുതലാണ്. കൂടുതൽ വിമാനങ്ങളും സീറ്റ് ശേഷിയും ആവശ്യമാണ്. അല്ലാത്തപക്ഷം ടിക്കറ്റ് നിരക്ക് ഉയരുന്നത് തുടരും,” അൽഷാലി പറഞ്ഞു. ‘ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ വർധിപ്പിക്കാനും കൂടുതൽ ടയർ 2 ഇന്ത്യൻ നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കാനുമുള്ള ആശയം താൻ മുന്നോട്ടുവച്ചതായി’ അദ്ദേഹം വെളിപ്പെടുത്തി.
യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
“ഇന്ത്യക്കാർ തങ്ങളുടെ സ്വന്തം പട്ടണത്തിന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് പ്രത്യേക ദിവസങ്ങളിൽ പറക്കാനാണ് ഇഷ്ടപ്പെടുന്നത്, അതിനാലാണ് ഫ്ലൈറ്റ് ഓപ്ഷനുകൾ വികസിപ്പിക്കുന്നത് നിർണായകമായതെന്ന്” അൽഷാലി പറഞ്ഞു. “ഇത് വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ബിസിനസ് അവസരങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യും,” അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർട്ടപ്പുകളുടെ 60ലധികം ഇന്ത്യൻ സ്ഥാപകർ, യുഎഇ ബിസിനസ് നേതാക്കൾ, നിക്ഷേപകർ, നയരൂപകർത്താക്കൾ എന്നിവര്‍ ത്രിദിന റിട്രീറ്റില്‍ പങ്കെടുത്തു. ഡൽഹിയിലെ യുഎഇ എംബസിയും യുഎഇ – ഇന്ത്യ സിഇപിഎ കൗൺസിലും (യുഐസിസി) സഹകരിച്ച് സംഘടിപ്പിക്കുന്ന ത്രിദിന റിട്രീറ്റ് യുഎഇയും ഇന്ത്യയുടെ സ്റ്റാർട്ടപ്പുകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അതിർത്തി കടന്നുള്ള സഹകരണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനും നയിക്കും.
Comments (0)