Posted By saritha Posted On

തർക്കത്തോട് തർക്കം, പിന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; കേരളത്തിലെ ഈ വിമാനത്താവളത്തിന്‍റെ ഭാവി ഇനി എന്ത്?

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്സ്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കിയാലും ഓഹരി ഉടമകളും തമ്മിലുള്ള തര്‍ക്കം മുറുകുകയാണ്. കിയാല്‍ മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ് കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ കടുത്ത പ്രതിസന്ധിയെന്ന് കിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്സ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. നിരവധി കാരണങ്ങള്‍ നിരത്തിയാണ് കിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്സ് വിമാനത്താവളത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയത്. കെപിഎംജി എന്ന കൺസൾട്ടൻസി കമ്പനിക്ക് 13.89 കോടി രൂപ നൽകിയതും പ്രോജക്ട് പ്രൊപ്പോസൽ തയ്യാറാക്കുന്നതിന് ഫീസായി മാത്രം 24 ലക്ഷം രൂപ നൽകിയതും അന്വേഷിക്കണമെന്ന് ഷെയർ ഹോൾഡേഴ്സ് ആവശ്യപ്പെട്ടു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A വിമാനത്താവളത്തിലെ മികച്ച ജീവനക്കാരെ പല കാരണങ്ങളാൽ പിരിച്ചുവിട്ട് സുതാര്യമല്ലാത്ത നിയമനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എച്ച്ആർ തസ്തിയിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. 51 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുമെന്ന കാരണം പറഞ്ഞ് കാർഗോ വിഭാഗം സ്വകാര്യ ഏജൻസിക്ക് കൈമാറി. എന്നാൽ, ഇതുവരെ അത്തരത്തിൽ ഒരു നിയമനവും നടന്നിട്ടില്ലെന്ന് വാര്‍ത്താസമ്മേളനത്തില്‍ കിയാല്‍ ഷെയര്‍ ഹോള്‍ഡേഴ്സ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ചെയർമാൻ അബ്ദുൾ ഖാദർ പനക്കാട്ട്, ജനറൽ കൺവീനർ സിപി സലിം, കെപി മോഹനൻ, കെപി അബ്ദുൾ മജീദ് എന്നിവർ പങ്കെടുത്തു.
കിയാൽ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവള സംരക്ഷണ ദിനം ഒന്‍പതിന് രാവിലെ 9.30ന് മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *