Posted By saritha Posted On

യുഎഇയിലെ അഞ്ചാമത്തെ ആപ്പിള്‍ സ്റ്റോര്‍, 2025 ല്‍ ടെക് ഭീമന്‍ വരുന്നത്…

അബുദാബി: യുഎഇയിലെ അഞ്ചാമത്തെ ആപ്പിള്‍ സ്റ്റോര്‍ വരുന്നു. 2025 ലാണ് രാജ്യത്ത് പുതിയ ആപ്പിള്‍ സ്റ്റോര്‍ വരുന്നത്. അബുദാബിയിലെ അല്‍ ഐയ്നിലാണ് പുതിയ സ്റ്റോര്‍ വരുന്നതെന്ന് ടെക് ഭീമന്‍ അറിയിച്ചു. ‘ക്രിയേറ്റര്‍മാര്‍, ഇന്നോവേറ്റേര്‍സ്, ഡെവലപ്പേര്‍സ്, സംരംഭകര്‍ എന്നിവരുടെ അവിശ്വസനീയമായ കമ്മ്യൂണിറ്റിയാണ് യുഎഇയിലുള്ളത്. ഞങ്ങളുടെ സംഘത്തെ വളർത്തുന്നതിലും പ്രാദേശിക ബിസിനസുകളെ പിന്തുണയ്ക്കുന്നതിലും ഇവിടെയുള്ള ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലും സന്തുഷ്ടരാണെന്ന്’ ആപ്പിള്‍ സിഇഒ ടിം കൂക്ക് പറഞ്ഞു. അൽ ഐൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും പുതിയ ആപ്പിൾ സ്റ്റോർ, ആപ്പിളിൻ്റെ ഏറ്റവും നൂതനമായ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതോടൊപ്പം, പ്രദേശത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ആകർഷകമായ ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യും.

യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

“അബുദാബിയിൽ ഏറ്റവും പുതിയ സ്റ്റോർ തുറക്കുന്നതിലും ആപ്പിളിൻ്റെ മാന്ത്രികത കൂടുതൽ ആളുകളുമായി പങ്കിടുന്നതിലും സന്തുഷ്ടരാണെന്ന്” കുക്ക് കൂട്ടിച്ചേർത്തു. ‘കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി രാജ്യത്തുടനീളം 6 ദിര്‍ഹം മില്യണിലധികം നിക്ഷേപിച്ചിട്ടുണ്ട്. എമിറാത്തി കമ്പനികളുമായും സമ്പദ്‌വ്യവസ്ഥയുമായും ചെലവഴിക്കുന്നത് മാറ്റിനിര്‍ത്തിയാല്‍ ഐഒഎസ് ആപ്പ് 38,000 ത്തിലധികം ജോലികൾ പ്രദാനം ചെയ്തിട്ടുണ്ട്. എമിറാത്തി ഡെവലപ്പർ കമ്മ്യൂണിറ്റി സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ ഒരു ശക്തിയായി തുടരുന്നു. ചെറുതും വലുതുമായ കമ്പനികളിൽ രാജ്യത്തുടനീളമുള്ള ജോലികള്‍ നല്‍കിയിട്ടുണ്ട്. ആപ്പ് സ്റ്റോർ ആരംഭിച്ചതുമുതൽ, ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ചരക്കുകളും സേവനങ്ങളും വിൽക്കുന്ന അവരുടെ ആപ്പുകളിൽനിന്ന് യുഎഇയിലെ ഡെവലപ്പർമാർ ഏകദേശം അഞ്ച് ബില്യൺ ദിർഹം സമ്പാദിച്ചു. 2019 മുതൽ 750 ശതമാനത്തിലധികം വരുമാനം നേടാനായി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *