സൗദി അറേബ്യയെ ഇളക്കി മറിച്ച് ജെന്നിഫർ ലോപ്പസ് ഉൾപ്പെടെയുള്ള താരങ്ങൾ; വീഡിയോ വൈറൽ

റിയാദ്: സൗദി അറേബ്യയെ പുളകം കൊള്ളിച്ച് ഹോളിവുഡ് സുന്ദരിമാരും പ്രശസ്ത ​ഗായികമാരും. ജെന്നിഫർ ലോപ്പസ്, സെലീൻ ഡിയോൺ, കാമില കാബെല്ലോ, നാന്‍സി അജ്റം, അമര്‍ ഡിയാബ് എന്നിവർ വിസ്മയ പ്രകടനങ്ങൾ കാഴ്ചവെച്ചു. സൗദി അറേബ്യയിലെ റിയാദില്‍ റിയാദ് സീസണിന്‍റെ ഭാഗമായി ബുധനാഴ്ച നടന്ന ‘1001 സീസണ്‍സ് ഓഫ് എലീ സാബ്’ പരിപാടിയുടെ വേദിയിലാണ് മുൻനിര ഹോളിവുഡ് താരങ്ങൾ മാറ്റുരച്ചത്. കൂടാതെ, റിയാദില്‍ ഫാഷന്‍ ഷോയും സംഘടിപ്പിച്ചു. പ്രമുഖ ലെബനീസ് ഡിസൈനറായ എലീ സാബിന്‍റെ കരിയറിലെ 45-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഫാഷൻ ഷോ സംഘടിപ്പിച്ചത്. പരിപാടിയില്‍ 300 എലീ സാബ് ഡിസൈനുകളും പ്രദര്‍ശിപ്പിച്ചു. തന്‍റെ എക്കാലത്തെയും വലിയ ഹിറ്റുകളായ ‘ഓണ്‍ ദി ഫ്ലോര്‍’, ‘ലെറ്റ്സ് ഗെറ്റ് ലൗഡ്’, ‘വെയിറ്റിങ് ഫോര്‍ ടുനൈറ്റ്’ എന്നീ ഗാനങ്ങള്‍ ജെന്നിഫര്‍ ലോപ്പസ് വേദിയില്‍ അവതരിപ്പിച്ചു. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഹിറ്റ് ഗാനമായ ‘ഹവാന’ പാടിക്കൊണ്ടാണ് കാമില കാബെല്ലോ വേദിയിലെത്തിയത്. 2002ല്‍ മികച്ച നടിക്കുള്ള ഓസ്കാര്‍ നേടിയപ്പോള്‍ ധരിച്ചിരുന്ന ഗൗണ്‍ അണിഞ്ഞുകൊണ്ടാണ് ഹാലി ബെറി വേദിയിലെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group