അബുദാബി: പ്രവാസികളക്കടക്കം നിവാസികൾ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. സൈനിക പരിശീലനം നടക്കുന്നതിനാൽ ഡിസംബർ മൂന്ന് വരെ ഉച്ചത്തിൽ ശബ്ദം കേൾക്കുമെന്ന് നിവാസികൾക്ക് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അബുദാബിയിലെ അൽ- സമീഹ് പ്രദേശത്തെ നിവാസികൾക്കാണ് മുന്നറിയിപ്പ് നൽകിയത്. നവംബർ 12 ചൊവ്വാഴ്ച വൈകുന്നേരമാണ് പരിശീലനം ആരംഭിച്ചത്. ഡിസംബർ 3 വരെ പരിശീലനം തുടരും. സുരക്ഷ ഉറപ്പാക്കാൻ പ്രദേശത്ത് നിന്ന് ആളുകൾ മാറിനിൽക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു. “ഈ ദേശീയ പരിപാടിയുടെ വിജയത്തെ പിന്തുണയ്ക്കുന്നതിനുള്ള നിങ്ങളുടെ സഹകരണത്തിനും പ്രതിബദ്ധതയ്ക്കും ഞങ്ങൾ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായി” സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അധികൃതർ പങ്കുവെച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A
ഡിസംബർ 3 വരെ ശ്രദ്ധിക്കുക; യുഎഇയിൽ പ്രവാസികളടക്കം നിവാസികൾക്ക് മുന്നറിയിപ്പ് നൽകി അധികൃതർ
Advertisment
Advertisment