തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനലിൽ വെച്ച് യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. യുഎഇയിലെ ഷാര്‍ജയിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനാണ് ഈ ദാരുണാനുഭവം ഉണ്ടായത്. തുടര്‍ന്ന്, ഇദ്ദേഹത്തിന്‍റെ യാത്ര മുടങ്ങി. പത്തനംതിട്ട മാരാമണ്‍ സ്വദേശിയായ എബി ജേക്കബിനാണ് (56) തെരുവുനായയുടെ കടിയേറ്റത്. ചൊവ്വാഴ്ച വൈകിട്ട് 6.10 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ ഷാര്‍ജയിലേക്ക് പോകേണ്ടതായിരുന്നു ഇദ്ദേഹം. ലഗേജ് ട്രോളി എടുക്കുന്നതിനിടെയാണ് കാല്‍മുട്ടിന് താഴെയായി തെരുവുനായ കടിച്ചത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. യാത്രക്കാരന് ചികിത്സ ലഭ്യമാക്കിയെന്നും അടുത്ത ദിവസം യാത്രയ്ക്ക് സൗകര്യം ഏര്‍പ്പെടുത്തിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
Related Posts

Fake Magazine Dubai: യുഎഇയില്‍ ഇത്തരം പരസ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ മാസികകൾക്കെതിരെ മുന്നറിയിപ്പ്

Cataract Treatment Error: യുഎഇ: തിമിര ചികിത്സയ്ക്കിടെയുണ്ടായ പിഴവ്, കാഴ്ചശക്തി നഷ്ടപ്പട്ടു, ഡോക്ടർക്കും മെഡിക്കൽ സെന്ററിനും കനത്ത പിഴ
