 
						യുഎഇയിലെ വ്യവസായ മേഖലയിൽ വൻ തീപിടിത്തം; 3 ഗോഡൗണുകൾ കത്തിനശിച്ചു
ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയ നമ്പർ 1-ൽ വൻ തീപിടുത്തം. മൂന്ന് ഗോഡൗണുകൾ പൂർണ്ണമായും കത്തി നശിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഉടൻ ത്നനെ ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും സമീപത്തെ ഗോഡൗണുകളിലേക്ക് തീ പടരുന്നത് തടയുകയും ചെയ്തു. തീപിടിത്തത്തിൻ്റെ കാരണം എന്താണെന്ന് ഉദ്യോഗസ്ഥർ അന്വേഷിച്ചുവരികയാണ്. വെയർഹൗസുകളിലേക്കുള്ള റോഡുകൾ ഷാർജ പൊലീസ് സീൽ ചെയ്തു, അത്യാഹിത വാഹനങ്ങൾ മാത്രം കടന്നുപോകാൻ അനുവദിച്ചു. തീപിടിത്തത്തിന് പിന്നിലെ കാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്ധർക്ക് സ്ഥലം കൈമാറും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
 
		 
		 
		 
		 
		 
		
Comments (0)