
ദുബായ് മെട്രോയ്ക്ക് 15 വയസ്; ഡിസ്‌കൗണ്ട് നോൽ കാർഡുകളും, ലിമിറ്റഡ് എഡിഷൻ ഐസ്ക്രീംസും
ദുബായ് മെട്രോയ്ക്ക് ഇന്ന് 15-ാം പിറന്നാൾ. ഈ വേളയിൽ പരിമിതമായ ഐറ്റംസ്, പ്രത്യേക ഇവൻ്റുകൾ, ഡിസ്കൗണ്ട് നോൽ കാർഡുകൾ എന്നിവയും മറ്റും പ്രതീക്ഷിക്കാം. ദുബായിലെ പൊതുഗതാഗതത്തിനുള്ള പ്രധാന മാർഗങ്ങളിലൊന്നാണ് മെട്രോ, വർഷങ്ങളായി അതിൻ്റെ മാറ്റത്തിന് സാക്ഷ്യം വഹിച്ച നിരവധി താമസക്കാർക്ക് സ്റ്റേഷൻ അറിയിപ്പ് വളരെ നല്ല ഓനൊസ്റ്റാൾജിയ ആണ്. 2009 സെപ്തംബർ 9 നാണ് ഡ്രൈവറില്ലാ ട്രെയിൻ ആദ്യമായി ട്രാക്കിൽ ഇറങ്ങിയത്. ലോകമെമ്പാടുമുള്ള താമസക്കാർക്കും സന്ദർശകർക്കും സന്തോഷം നൽകുന്ന നിരവധി വിനോദ പ്രവർത്തനങ്ങൾ, ആശ്ചര്യങ്ങൾ, സംരംഭങ്ങൾ എന്നിവയുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) “ട്രാക്ക് ഓൺ 15 വർഷം” എന്ന പ്രമേയത്തിന് കീഴിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
- മെട്രോയുടെ 15-ാം വാർഷികത്തിൽ ഉപഭോക്താക്കൾക്ക് പ്രതീക്ഷിക്കാവുന്നത്
- എമിറേറ്റ്സ് പോസ്റ്റ് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ പോസ്റ്റ് സ്റ്റാമ്പുകൾ
- സ്പെഷ്യൽ പതിപ്പ് നോൽ കാർഡും മിഡിൽ ഈസ്റ്റിൻ്റെ രൂപകൽപ്പനയുള്ള ലോഗോയും
- അൽ ജാബർ ഗാലറിയുടെ മെട്രോയുമായി ബന്ധപ്പെട്ട സുവനീറുകൾ
- സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികൾക്കായി ആഘോഷമൊരുക്കും.മെട്രോ പ്രവർത്തനം ആരംഭിച്ച 2009 മുതൽ 2003 വരെ സെപ്റ്റംബർ 9 ന് ജനിച്ച കുട്ടികൾക്കാണ് അവസരമുളളത്. കുട്ടികളുടെ രക്ഷിതാക്കൾക്ക് www.rta.ae വെബ്സൈറ്റിൽ ഇതിനായി രജിസ്ട്രർ ചെയ്യാം.
- മെട്രോയുടെ രൂപത്തിലുളള ഐസ്ക്രീമുകളിൽ 5000 എണ്ണത്തിൽ പ്രത്യേക കോഡുമുണ്ടാകും. ഈ കോഡ് ലഭിക്കുന്നവർക്ക് നോൽ തെർഹാൽ ഡിസ്‌കൗണ്ട് കാർഡ് ലഭിക്കും. ഇഗ്ലൂവാണ് കൗതുകകരമായ മെട്രോ ഐസ്ക്രീം ഒരുക്കുന്നത്.
- സെപ്റ്റംബർ 21 മുതൽ 27 വരെ ദുബായ് മെട്രോ സ്റ്റേഷനുകളിൽ സംഗീത പരിപാടിയൊരുക്കും.
Comments (0)