
ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി
ദുബായിൽ കാണാതായ യുവതിയുടെ സഹോദരനെ 12 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. ജുമൈറ വില്ലേജ് ട്രയാംഗിളിൽ താമസിക്കുന്ന യുവതിയുടെ 34 കാരനായ സഹോദരനെ ഏകദേശം 12 മണിക്കൂറോളം കാണാതായ ശേഷം സുരക്ഷിതനായി കണ്ടെത്തി. രാവിലെ, പ്രഭാത നടത്തത്തിന് ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഹന്ന എന്ന യുവതി സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ മേസേജ് ഇട്ടിരുന്നു, “ഞായറാഴ്‌ച രാവിലെ ഏകദേശം 8 മണിയോടെ സഹോദരൻ നടക്കാൻ പോയിരുന്നു, അവൻ തിരിച്ചെത്തിയില്ല,” എന്ന തരത്തിൽ. ഒപ്പം സഹോദരൻ മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന കടുത്ത വിഷാദവും നേരിടുന്നുണ്ടെന്ന് അവർ പറഞ്ഞിരുന്നു. ജോർജ്ജ്, ഈ വർഷം ആദ്യം തൻ്റെ കുടുംബത്തെ സന്ദർശിച്ചിരുന്നു, മാനസികാരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ വീട്ടിലേക്ക് മടങ്ങാൻ ഉദ്ദേശിച്ചിരുന്നു, മെക്സിക്കൻ പ്രവാസിയായ അവൾ സഹോദരനെ കുറിച്ച് പറഞ്ഞു. തിരച്ചിലിൽ സഹായിച്ച എല്ലാവർക്കും നന്ദിയും പറഞ്ഞു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
Comments (0)