Posted By rosemary Posted On

തെരുവിൽ കച്ചവടം നടത്തി പിഎച്ച്ഡിക്കാരൻ, അമ്പരന്ന് വിദേശി, വിമർശനവും അഭിനന്ദനവുമായി സോഷ്യൽമീഡിയ

തെരുവിൽ കച്ചവടം നടത്തുന്നയാളോട് ഒരു പ്ലേറ്റ് ചിക്ക​ന്റെ വിലയെന്താ എന്ന് ചോദിച്ചെത്തിയ വിദേശി അമ്പരന്ന് ടിപ്പും നൽകി പോകുന്ന കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതിന് കാരണം, കച്ചവടം നടത്തുന്ന വ്യക്തിയുടെ പ്രത്യേകത തന്നെയാണ്. തമിഴ്നാട്ടിലെ ഒരു വഴിയോരത്ത് കച്ചവടം നടത്തുന്ന പിഎച്ച്ഡിക്കാരനായ യുവാവാണ് ഇന്ന് സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. ​ഗൂ​ഗിളിൽ നോക്കി തെരുവോര കച്ചവടക്കാര​ന്റെ അടുത്തെത്തിയ വിദേശി ഒരു പ്ലേറ്റ് ചിക്ക​ന്റെ വിലയാണ് ആദ്യം ചോദിക്കുന്നത്. 100 ​ഗ്രാമിന് 50 രൂപ എന്ന് കടക്കാരൻ മറുപടിയും നൽകുന്നു. തുടർന്ന് വിദേശി ഒരു പ്ലേറ്റ് ചിക്കൻ വാങ്ങുകയും അത് ആസ്വദിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇതിനിടയിൽ ഇരുവരും തമ്മിലുള്ള സംഭാഷണത്തിനിടയിൽ താൻ ഈ കട നടത്തുക മാത്രമല്ല പഠിക്കുന്നു കൂടിയുണ്ടെന്ന് വിദേശിയോട് പറയുകയാണ്. എന്താണ് പഠിക്കുന്നത് കേട്ടപ്പോഴാണ് വിദേശി അക്ഷരാർത്ഥത്തിൽ ഞെട്ടിയത്. ബയോ ടെക്നോളജിയിൽ പിഎച്ച്ഡി ചെയ്യുകയാണെന്നായിരുന്നു കടക്കാരനായ യുവാവി​ന്റെ മറുപടി. ത​ന്റെ പേരും ​ഗൂ​ഗിൾ ചെയ്താൽ കാണാമെന്ന് പറഞ്ഞ് യുവാവ് വിദേശിയുടെ ഫോണിൽ സെർച്ച് ചെയ്യുന്നുണ്ട്. കടയാണോ ​ഗൂ​ഗിൾ ചെയ്താൽ കാണാൻ പറ്റുകയെന്ന വിദേശിയുടെ ചോദ്യത്തിന്, അല്ല ത​ന്റെ റിസർച്ച് ആർട്ടിക്കിളുകളാണെന്ന് പറഞ്ഞ് യുവാവ് അത് കാണിച്ച് കൊടുക്കുന്നുണ്ട്. എസ് ആർ എം യൂണിവേഴ്സിറ്റിയിലെ ​ഗവേഷകനാണ് താനെന്നും പേര് തരുൾ റയാൻ എന്നാണെന്നും യുവാവ് പറയുന്നു. തരുളിന് അഭിനന്ദനവും കഠിനധ്വാനത്തിനായി ടിപ്പും നൽകിയാണ് വിദേശി മടങ്ങുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. നിരവധി പേർ തരുളിനെ അഭിനന്ദിച്ച് രം​ഗത്തെത്തിയപ്പോൾ പലരും നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലെ വീഴ്ച മൂലമാണ് ഒരു ​ഗവേഷക വിദ്യാർത്ഥിക്ക് ഇത്തരത്തിൽ ജോലി ചെയ്യേണ്ടി വരുന്നതെന്ന് വിമർശിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9

Comments (0)

Leave a Reply

Your email address will not be published. Required fields are marked *