അമേരിക്കയിലെ വിമാന നിർമാതാക്കളായ ബോയിംഗും എമിറേറ്റ്സ് സ്കൈ കാർഗോയും തമ്മിൽ കൈക്കോർക്കുന്നു. എമിറേറ്റ്സിനായി പുതുതായി അഞ്ച് ചരക്ക് വിമാനങ്ങൾക്കായുള്ള കരാറിൽ ഇരുവരും പങ്കാളികളായി. 2025-26 ഓടെ വിമാനങ്ങൾ കൈമാറും. 5 ബോയിംഗ് 777Fs ഓർഡറിനായി ഒരു ബില്യൺ യുഎസ് ഡോളറാണ് നൽകുന്നത്. പുതുതായുള്ള വിമാനങ്ങൾ കൂടി സർവീസ് ആരംഭിച്ചാൽ ഡെക്ക് കാർഗോ കപ്പാസിറ്റി 30 ശതമാനം വർദ്ധിക്കുമെന്ന് എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. വിദേശ വ്യാപാരം ഇരട്ടിയാക്കാനും ഒരു ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായുടെ സാമ്പത്തിക ശക്തി വർധിപ്പിക്കാനും നീക്കം സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HXPNnXCv5YW23WAD7xwBK9
കാർഗോ സർവീസുകൾ കൂടുതൽ ഉത്തേജനമേകും, വലിയ വിമാനങ്ങളുമായി എയർലൈൻ
Advertisment
Advertisment