Advertisment

ജോലി തേടി യുഎഇയിലേക്ക് പോവുകയാണോ? ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചോ?

Advertisment

ഓരോ ​ദിവസവും യുഎഇയിൽ ജോലി തേടിയെത്തുന്നത് നിരവധി പേരാണ്. എന്നാൽ പലരും ചതിക്കുഴികളിൽ വീഴുന്നതും പണം നഷ്ടപ്പെടുന്നതും യുഎഇയിലെ സ്ഥിരം കാഴ്ചകളായി മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് വിസ നിയന്ത്രണങ്ങൾ യുഎഇ ഭരണകൂടം കർശനമാക്കിയത്. പലരും വിസിറ്റ് വീസയിലാണ് രാജ്യത്ത് എത്തുന്നത്. വിസയിലെത്തുന്നവർ 5000 ദിർഹമോ തത്തുല്യമായ തുകയ്ക്കുളള ക്രെഡിറ്റ് -ഡെബിറ്റ് കാർഡോ കയ്യിലുണ്ടാകണം, തിരികെപ്പോകാനുളള വിമാന ടിക്കറ്റ്, യുഎഇയിലെത്തിയാൽ താമസിക്കുന്നത് എവിടെയാണ് എന്നുളളതിൻറെ രേഖകളെല്ലാം കരുതണമെന്നാണ് നിലവിലെ നിബന്ധന. കൂടാതെ വിസിറ്റ് വീസയെന്ന് ഓമനപ്പേരിട്ട് നാം വിളിക്കുന്ന ടൂറിസ്റ്റ് വീസയിലെത്തുന്നവർക്ക് രാജ്യത്ത് ജോലി ചെയ്യാൻ അനുവാദമില്ല. ജോബ് സീക്കർ വിസ യുഎഇ പ്രദാനം ചെയ്യുന്നുണ്ട്. എന്നാൽ പലരും എളുപ്പത്തിൽ രാജ്യത്ത് എത്താൻ സാധിക്കുന്നത് ടൂറിസ്റ്റ് വിസയ്ക്കാണെന്നുള്ളതിനാൽ ഈ വിസയാണ് രാജ്യത്ത് എത്താൻ ഉപയോ​ഗിക്കുന്നത്. ചിലർ ലക്ഷങ്ങൾ നൽകിയാണ് യുഎഇയിൽ എത്തുന്നത് . അപ്പോഴായിരിക്കും വിസ വ്യാജമാണെന്ന് അറിയുന്നത്. ചില സ്ഥാപനങ്ങളാകട്ടെ ടൂറിസ്റ്റ് വീസയിലെത്തിയ ഉദ്യോഗാർത്ഥികളെ വീസ കാലാവധി തീരും വരെ ജോലി ചെയ്യിക്കുകയും അവസാന നിമിഷത്തിൽ ജോലിക്ക് യോഗ്യരല്ലെന്ന് പറ‍ഞ്ഞ് നിരസിക്കുകയും ചെയ്യാറുണ്ട്. തൊഴിൽതട്ടിപ്പുകൾ തടയാൻ ഏറ്റവും ഫലപ്രദമായ മാ‌ർ​ഗം ബോധവത്കരണമാണ്. ജോലി ഓഫർ ലഭിച്ചാൽ കമ്പനിയെ കുറിച്ചും ജോലി വിശദാംശങ്ങളെ കുറിച്ചും ​വിദേശത്തുള്ളവരെ കൊണ്ട് അന്വേഷിപ്പിക്കാൻ ശ്രമിക്കണം. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

Advertisment

വീസയ്ക്ക് പണം ആവശ്യപ്പെട്ടാൽ, ജോലി തട്ടിപ്പാണെന്ന് സംശയം തോന്നിയാൽ അതത് സ്ഥാപനത്തിൻറെ വെബ്സൈറ്റിലോ സ്ഥാപനത്തിൻറെ ബന്ധപ്പെട്ട അധികൃതരുമായി മെയിലിലൂടെയോ വിവരങ്ങൾ അന്വേഷിക്കണം. യുഎഇയിലെ ജീവിത ചെലവ് എന്താണെന്നും ലഭിക്കുന്ന ശമ്പളം ജീവിക്കാൻ പര്യാപ്തമാണോയെന്നതും അന്വേഷിക്കണം. യുഎഇയിൽ ഇതിനകം ജോലി ലഭിച്ചിട്ടുണ്ടെങ്കിൽ തൊഴിൽ പെർമിറ്റ് അടക്കം തൊഴിലുമായി ബന്ധപ്പെട്ട പേപ്പർ ജോലികൾ തൊഴിലുടമയാണ് കൈകാര്യം ചെയ്യേണ്ടതാണ്. തൊഴിൽപെർമിറ്റ് ലഭിക്കുന്നതിന് ആദ്യഘട്ടം എൻട്രി വീസ നൽകണം. പല രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ ഓൺ അറൈവൽ വീസ നൽകുന്നുണ്ട്. രാജ്യത്ത് എത്തിയാൽ താമസ വിസയ്ക്കും ലേബർ കാർഡിനും അപേക്ഷ നൽകാം. രാജ്യത്ത് എത്തി 60 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. റിക്രൂട്ട്മെന്റിന്റെയും മറ്റുകാര്യങ്ങളുടെയും ചെലവുകൾ തൊഴിലുടമയാണ് വഹിക്കേണ്ടത്. പ്രാദേശിക റിക്രൂട്ട്മെന്റ് ഏജൻസിയ്ക്ക് നൽകുന്ന ഫീസിൽ യുഎഇയിലെ എൻട്രി വീസ, യാത്ര എന്നിവയുടെ ചെലവുകൾ ഉൾക്കൊളളണമെന്നതാണ് നിയമം. മാത്രമല്ല യുഎഇയിലെത്തിയതിന് ശേഷമുളള ആരോഗ്യപരിശോധന, അറൈവൽ പ്രോസസ്സിങ് ആവശ്യകതകളുടെ ചെലവുകളും ഇതിൽ ഉൾപ്പെടും. ജോലിയുടെ രേഖമൂലമുള്ള ഓഫർ ലെറ്റർ ലഭിക്കുമ്പോൾ ജോലിയുടെ നിബന്ധനകളും വ്യവസ്ഥകളും റിക്രൂട്ടിങ് ഏജന്റോ തൊഴിലുടമയോ വ്യക്തമാക്കണം. ജോലിയുടെ പേരും ഉത്തരവാദിത്തങ്ങളും ശമ്പളവും അലവൻസുകളും ജോലിയുടെ വിശദമായ വ്യവസ്ഥകളും ഉൾപ്പെടെയുളള കാര്യങ്ങൾ ഇതിൽ ഉള്ളപെടും. ജോലി ഓഫറിൻറെ പകർപ്പ് റിക്രൂട്ടറോട് ആവശ്യപ്പെടുകയും കൈയ്യിൽ സൂക്ഷിക്കുകയും വേണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group