Spying for Israel; ഇറാനിൽ നിന്നുള്ള അതീവ രഹസ്യ വിവരങ്ങൾ ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിന് കൈമാറിയെന്ന കുറ്റത്തിന് ബഹ്മൻ ചൗബിയെന്നയാളെ ഇറാൻ ഭരണകൂടം പരസ്യമായി തൂക്കിലേറ്റി. മൊസാദിലെ ഉന്നതരുമായി ബഹ്മൻ നിരവധി തവണ കൂടിക്കാഴ്ച നടത്തുകയും സുപ്രധാനമായ ടെലി കമ്യൂണിക്കേഷൻ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തുകയും ചെയ്തുവെന്ന് ഇറാൻ ആരോപിക്കുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഇറക്കുമതിയിലും ഇയാൾക്ക് പങ്കുണ്ടായിരുന്നു. വധശിക്ഷക്കെതിരായ ബഹ്മൻ്റെ അപ്പീൽ ഇറാൻ സുപ്രീം കോടതി തള്ളിയതിനെ തുടർന്നാണ് ശിക്ഷ നടപ്പാക്കിയത്. ജൂണിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് പിന്നിൽ ചൗബിയടക്കമുള്ളവരുടെ ചാരപ്രവർത്തനമാണെന്ന് ഇറാൻ ആരോപിക്കുന്നു. ഈ മാസം ഇസ്രായേലിന് വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ഇറാൻ തൂക്കിലേറ്റുന്ന രണ്ടാമത്തെയാളാണ് ബഹ്മൻ. സെപ്റ്റംബർ 17ന് ബാബക് ഷഹ്ബാസിയെന്നയാളെയും ഇതേ കുറ്റത്തിന് തൂക്കിലേറ്റിയിരുന്നു. ഷഹ്ബാസിക്കെതിരെ ചുമത്തിയത് ചെയ്യാത്ത കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകൾ ആരോപിക്കുമ്പോൾ, ഇയാൾ ‘സർവശക്തനെതിരെ യുദ്ധം പ്രഖ്യാപിച്ചവനും ഭൂമിയിലെ അഴിമതിക്കറയുമാണ്’ എന്ന നിലപാടാണ് ഇറാൻ ഭരണകൂടം സ്വീകരിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy ഇറാനിലെ ആണവ ശാസ്ത്രജ്ഞരെയും ആണവ നിലയങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് അറ്റോമിക് എനർജി ഓർഗനൈസേഷനിലെ ജീവനക്കാരനായിരുന്ന റൂസ്ബ് വഡീയെന്നയാളെ ഓഗസ്റ്റിലും ഇറാൻ തൂക്കിലേറ്റിയിരുന്നു. ജൂണിലെ ഇസ്രയേൽ ആക്രമണത്തിന് കാരണക്കാരെന്ന് കരുതുന്ന 10 പേരെക്കൂടി ഇറാൻ വൈകാതെ തൂക്കിലേറ്റാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Home
news
Spying for Israel; ഇസ്രായേലിന് വേണ്ടി ചാരപ്രവർത്തി: ഇറാൻ ‘മൊസാദ് ഏജൻ്റിനെ’ പരസ്യമായി തൂക്കിലേറ്റി
Related Posts
MBBS; റീൽസിലൂടെ റഷ്യൻ മെഡിക്കൽ സീറ്റ് തട്ടിപ്പ്: മലയാളി ദമ്പതികൾ അറസ്റ്റിൽ, കോടികൾ തട്ടിയതായി ആരോപണം