
Phone Lost ദുബായ് വിമാനത്താവളത്തിൽ വെച്ച് ഫോൺ നഷ്ടമായി; അടുത്ത ഫ്ളൈറ്റിൽ സൗജന്യമായി ചെന്നൈയിലേക്ക് തിരിച്ചയച്ച് ദുബായ് പോലീസ്, അനുഭവം വിവരിച്ച് യൂട്യൂബർ
Phone Lost ദുബായ് വിമാനത്താവളത്തിൽ വെച്ച് നഷ്ടമായ ഫോൺ ചെന്നൈയിലേക്ക് സുരക്ഷിതമായി തിരികെ എത്തിച്ച് ദുബായ് പോലീസ്. പ്രശസ്ത യൂട്യൂബർ മദൻ ഗൗരിയുടെ മൊബൈൽ ഫോൺ ആണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് നഷ്ടമായത്. തനിക്ക് നഷ്ടമായ മൊബൈൽ ഫോൺ സുരക്ഷിതമായി തിരിച്ചയച്ച ദുബായ് പോലീസിനെ അഭിനന്ദിച്ച് അദ്ദേഹം പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. 2025 സെപ്തംബർ 2 നാണ് മദൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരാഴ്ച്ച മുൻപാണ് അദ്ദേഹത്തിന് ഫോൺ നഷ്ടമായത്. പിന്നാലെ ഇദ്ദേഹം വിവരം എയർ ഹോസ്റ്റസിനെ അറിയിച്ചു. തുടർന്ന് ഇവർ വിവരങ്ങൾ ഇ-മെയിൽ ചെയ്യാൻ ആവശ്യപ്പെട്ടു. പിന്നീട് മദൻ ഇ-മെയിൽ അയച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയപ്പോൾ ഫോൺ കണ്ടെത്തിയതായി സ്ഥിരീകരിക്കുന്ന മറുപടി അദ്ദേഹത്തിന് ലഭിച്ചു. ഏറ്റവും അടുത്ത ഫ്ലൈറ്റിന് ദുബായ് പോലീസ് ഫോൺ ചെന്നൈയിലേക്ക് സൗജന്യമായി തിരിച്ചയച്ചു. ഇത് തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബായ് പോലീസിനും എമിറേറ്റ്സിനും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ എവിടെ വച്ചാണ് ഫോൺ നഷ്ടപ്പെട്ടതെന്ന് ഓർമ്മയില്ല. അത് തിരികെ കിട്ടുന്നതെങ്ങനെ എന്ന് സംശയവുണ്ടായിരുന്നു. എന്നാൽ വിഷമിക്കേണ്ട. ഫോൺ വിമാനത്താവളത്തിലുണ്ടെങ്കിൽ തിരികെ കിട്ടും എന്നായിരുന്നു എയർഹോസ്റ്റസ് പറഞ്ഞത്. പക്ഷേ തനിക്ക് വിശ്വാസമില്ലായിരുന്നുവെന്നും ഫോൺ തിരികെ ലഭിച്ചപ്പോൾ അതിശയമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. 2.9 ദശലക്ഷത്തിലധികം പേർ ഇതിനോടകം തന്നെ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേർ യുഎഇയെയും ദുബായ് പോലീസിനെയും ദുബായ് വിമാനത്താവളത്തെയും പ്രശംസിച്ച് നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകളിട്ടിട്ടുണ്ട്.
Comments (0)