Posted By ashwathi Posted On

bulk grocery shopping; യുഎഇയിൽ ബൾക്ക് ഷോപ്പിങ് വർധിക്കുന്നു; ചില കുടുംബങ്ങൾ ചെലവഴിക്കുന്നത് 9000 ദിർഹം വരെ…

bulk grocery shopping; യുഎഇയിലെ ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കളുടെ ഒറ്റത്തവണയുള്ള ഷോപ്പിങ് വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റാസൽ ഖൈമയിൽ ചില കുടുംബങ്ങൾ ഒരുതവണത്തെ പലചരക്ക് സാധനങ്ങൾക്കായി 9,000 ദിർഹം വരെ ചെലവഴിക്കുന്നുണ്ടെന്ന് റാക് അൽ അസ്‌വാഖ് അൽവത്താനിയ ജനറൽ മാനേജർ കാർലോസ് ഫെറ്റാസ് ബെർമുഡെസ് മാധ്യമങ്ങളോട് പറഞ്ഞു. വിലക്കുറവും ആകർഷകമായ ഓഫറുകളുമാണ് ബൾക്ക് ഷോപ്പിങ്ങിന് പ്രധാന കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് റാക്കിൽ വലിയ കുടുംബങ്ങളുള്ളതും ഇതിന് ഒരു കാരണമാണ്. ഇത്തരം കുടുംബങ്ങൾ 25 കിലോ അരി, ബോക്‌സ് കണക്കിന് ചിക്കൻ, വെള്ളം എന്നിവയാണ് കൂടുതലായി വാങ്ങുന്നത്. ‘വില കുറഞ്ഞാൽ കുടുംബങ്ങൾ ഒന്നിലധികം ബോക്സുകൾ വാങ്ങാറുണ്ട്,’ അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിയിറച്ചി, മുട്ട, പഴങ്ങൾ തുടങ്ങിയ ഫ്രഷ് ഉത്പന്നങ്ങൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. സ്കൂൾ തുറക്കുന്ന സമയങ്ങളിൽ ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾക്കും ഡിമാൻഡ് കൂടും. പരമ്പരാഗത രീതിയിൽ വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നതാണ് റാക്കിലെ കുടുംബങ്ങൾക്കിടയിലെ മറ്റൊരു പ്രത്യേകത. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/HuesNH995JB1pzMH2WOjXy  റമദാൻ പോലുള്ള പ്രത്യേക സീസണുകളിൽ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടുമെന്ന് റാക്കിലെ അൽ ഹൂത്ത് ഹൈപ്പർമാർക്കറ്റ് മേധാവി ജിതിൻ ജനാർദ്ദനൻ പറയുന്നു. ഗൗതം അരി, ചീസ്, ഫ്രോസൺ ചിക്കൻ തുടങ്ങിയവയാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്നവ. വാരാന്ത്യങ്ങളിൽ കുടുംബങ്ങൾ ഒരുമിച്ചെത്തി ഷോപ്പിങ് നടത്തുന്നതും വിൽപ്പന കൂടാൻ കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *