Advertisment

Transporting Gascylinders illegally അനധികൃതമായി ഗ്യാസ് സിലണ്ടർ കടത്ത്; മിനിബസ് പിടികൂടി ദുബായ് പോലീസ്

Advertisment

ദുബായ്: അനധികൃതമായി ഗ്യാസ് സിലണ്ടർ കടത്തുകയായിരുന്ന മിനി ബസ് പിടികൂടി ദുബായ് പോലീസ്. അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനയ്ക്കിടെ ഒരു ട്രാഫിക് പട്രോൾ സംഘം അനധികൃതമായി ഗ്യാസ് സിലണ്ടർ കടത്താൻ ശ്രമിച്ച മിനി ബസ് പിടികൂടിയെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി. വാഹനം അപകടകരമായ രീതിയിൽ പരിഷ്‌ക്കരിക്കുകയും അമിതമായ അളവിൽ ഗ്യാസ് സിലണ്ടറുകൾ വഹിക്കുന്നതിനായി സീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. തുടർന്നാണ് ഈ വാഹനം അധികൃതർ പിടിച്ചെടുത്തത്. ഡ്രൈവറെ കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. പൊതുജനങ്ങൾ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും അനുമതിയില്ലാതെ അപകടകരമായ വസ്തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. ഇത്തരം നിയമ ലംഘനങ്ങൾ ശിക്ഷാർഹമാണ്. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 901 എന്ന നമ്പറിലോ ദുബായ് പോലീസ് സ്മാർട്ട് ആപ്പ് വവിയോ വിവരം അറിയിക്കാം. റോഡ് സുരക്ഷയ്ക്ക് പൊതുജന അവബോധവും സഹകരണവും അത്യന്താപേക്ഷിതമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Advertisment

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group