Posted By staff Posted On

Athulya Case ഷാർജയിലെ അതുല്യയുടെ മരണം; ജീവിക്കാൻ സമ്മതിക്കില്ല, ക്വട്ടേഷൻ നൽകിയാണെങ്കിലും കൊല്ലും; ഭർത്താവ് ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യം പുറത്ത്

Athulya Case ഷാർജയിൽ മരിച്ച അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദ്ദിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. മർദ്ദന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ അതുല്യയുടെ കുടുംബം കോടതിയിൽ സമർപ്പിച്ചു. അതുല്യയെ സതീഷ് കൊലപ്പെടുത്തുമെന്ന് പറയുന്നത് ദൃശ്യങ്ങളിൽ ഉണ്ടെന്നും മരണത്തിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച ദൃശ്യങ്ങളാണിതെന്നും കുടുംബം കോടതിയെ അറിയിച്ചു. കേട്ടാലറയ്ക്കുന്ന തരത്തിലുള്ള വാചകങ്ങളാണ് സതീഷ് വീഡിയോയിൽ അത്യുല്യക്കെതിരെ പറയുന്നത്. നീയെങ്ങോട്ട് പോകാനാടീ, നിന്നെ ഞാൻ കുത്തിമലർത്തി ജയിലിൽ പോകും, നിന്നെ ഞാൻ എവിടെയും വിടില്ല. കുത്തി മലർത്തി സതീഷ് ജയിലിൽ പോയി കിടക്കും. ഞാനില്ലാതെ നിനക്ക് ജീവിക്കാനാകില്ല. ജീവിക്കാൻ സമ്മതിക്കില്ല. ക്വട്ടേഷൻ നൽകിയാണെങ്കിലും നിന്നെ കൊല്ലും. അതിന് എന്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ടെന്നൊക്കെയുള്ള വാചകങ്ങളാണ് സതീഷ് പറയുന്നത്്. പീഡനവും, അസഭ്യവും പറയുന്നത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടെയും അതുല്യയ്ക്ക് മർദ്ദനമേറ്റു. മേശയ്ക്കു ചുറ്റും അതുല്യയെ ഓടിക്കുന്നതും അടിക്കുന്നതും മർദ്ദനമേറ്റ് അതുല്യ കരയുന്നതും ദൃശ്യങ്ങളിൽ കാണാൻ കഴിയും. സതീഷ് ബെൽറ്റ് ഉപയോഗിച്ചുൾപ്പെടെ അതുല്യയെ മർദിക്കുമായിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സതീഷ് ശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യമാണ് കുടുംബം മുന്നോട്ടുവെയ്ക്കുന്നത്. എന്നാൽ, ദൃശ്യങ്ങൾ പഴയതെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *